ദില്ലി മാത്രമല്ല പഞ്ചാബും ഹരിയാനയും പിടിക്കാന്‍ ആംആദ്മി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മുന്നേറ്റം പ്രതിപക്ഷ വിശാല സഖ്യചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ബദ്ധവൈരികളായ ആംആദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേതാക്കള്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയെന്നും എന്നാല്‍ ഇരു പാര്‍ട്ടികളിലേയും ചില നേതാക്കള്‍ക്ക് സഖ്യത്തിന് താത്പര്യമില്ലെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ദില്ലിയില്‍ മാത്രമല്ല ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. സഖ്യത്തിന് തടസമുണ്ടായിരുന്ന എല്ലാ കാര്യങ്ങളും നീങ്ങിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും ആംആദ്മി നേതാവ് അഷുതോഷ് വ്യക്തമാക്കി.

ചര്‍ച്ചയ്ക്ക് മുന്‍പേ ഭിന്നത
ദില്ലിയില്‍ ആകെ എഴ് സീറ്റുകളാണ് ലോക്സഭയിലേക്ക് ഉള്ളത്. ഈ സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു ഇരുപാര്‍ട്ടികളുടേയും ചര്‍ച്ച. ആദ്യ ഘട്ടത്തില്‍ രഹസ്യ ചര്‍ച്ചകളായിരുന്നു നടന്നിരുന്നു. എന്നാല്‍ സഖ്യത്തെ ചൊല്ലി ഇരുപാര്‍ട്ടികളിലും ഭിന്നത ഉടലെടുത്തതോടെ തത്കാലത്തേക്ക് ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്.

എതിര്‍പ്പുമായി നേതാക്കള്‍
സഖ്യത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ദില്ലി മുന്‍ മുഖ്യമന്ത്രികൂടിയായിരുന്ന ഷീല ദീക്ഷിതായിരുന്നു. ഷീലയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ്മാക്കനും എഎപിയുമായുള്ള സഖ്യത്തെ എതിര്‍ത്തി. ഷീല ദീക്ഷിത് പിന്നീട് നിലപാട് തിരുത്തിയെങ്കിലും അജയ് മാക്കന്‍ എഎപിയുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ തുടരുകയായിരുന്നു.

തിരിച്ചടിയാകും
എഎപി സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗുണം ചെയ്യില്ലെന്നാണ് അജയ് മാക്കന്‍ നിലപാട് എടുത്തിരുന്നത്. ബദ്ധവൈരികള്‍ ഒന്നിക്കുന്നത് മറ്റ് രാഷ്ട്രീയ തിരിച്ചടികള്‍ക്കും കാരണമാകുമെന്നും അജയ് മാക്കന്‍ പറഞ്ഞിരുന്നു. സമാന നിലപാടായിരുന്നു എഎപി നേതാവ് എച്ച്എസ് ഫൂല്‍ക്കേയം സ്വീകരിച്ചത്.

സഖ്യചര്‍ച്ചകള്‍
എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന രണ്ട് നേതാക്കളും പാര്‍ട്ടിയില്‍ നിന്ന്കഴിഞ്ഞ ദിവസം രാജിവെച്ചതോടെ സഖ്യചര്‍ച്ചകള്‍ക്ക് വേഗമേറിയതായി എഎപി നേതാവ് അഷുതോഷ് സത്യഹിന്ദി.കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

രാജി വെച്ചു
കഴിഞ്ഞ ദിവസമാണ് അജയ് മാക്കന്‍ ദില്ലി പിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ച്ചത്. 2017 ല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മാക്കന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം അത് അംഗീകരിച്ചില്ല.

വിശാല സഖ്യം
അന്ന് ആരോഗ്യപ്രശ്നങ്ങളാല്‍ അവധിയില്‍ പ്രവശിച്ച മാക്കന്‍ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തടസ്സങ്ങള്‍ എല്ലാം അകന്നെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിശാല സഖ്യത്തിന് തയ്യാറാണെന്നും അഷുതോഷ് വ്യക്തമാക്്കി.

മൂന്ന് സംസ്ഥാനങ്ങള്‍
ദില്ലി, പഞ്ചാബ്, ഹരിയാ എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ ധാരണ ഉണ്ടാകും. ആപ്പിന് വേണ്ടി സഞ്ജയ് സിങഅങും കോണ്‍ഗ്രസിന് വേണ്ടി മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമാണ് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്നത്.

കെജരിവാള്‍
സഖ്യ ചര്‍ച്ചകള്‍ക്ക് ആദ്യം തുടക്കമിട്ടത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നെയായിരുന്നുവെന്ന് അഷിതോഷ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള സാധ്യതകള്‍ കെജരിവാള്‍ തേടുന്നുണ്ടായിരുന്നു. എന്നാല്‍ അജയ് മാക്കനായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് തടസം നിന്നത്.

ഒരുമിച്ച് മത്സരിക്കും
രാജ്യതലസ്ഥാനമായി ദില്ലിയില്‍ പ്രതാപം നഷ്ടമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നാണ് അജയ് മാക്കന്‍റെ നിലപാട്. എന്നാല്‍ ഇനി അത്തരമൊരു തടസമില്ല. ദില്ലിയില്‍ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസും എഎപിയും ചേര്‍ന്ന് മത്സരിക്കും.

വോട്ട് പെട്ടിയിലാക്കും
ബിജെപിക്ക് പിന്തുണ നല്‍കുന്ന ദളിത്, മുസ്ലീം ജുഗ്ഗി വിഭാഗങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സഖ്യത്തിന് കഴിയുമെന്നും അഷുതോഷ് പറഞ്ഞു. ദില്ലിയില്‍ മാത്രമല്ല ആംആദ്മി മുഖ്യപ്രതിപക്ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും 13 സീറ്റില്‍ സഖ്യം മത്സരിക്കും.

ഹരിയാനയിലും
രണ്ട് സംസ്ഥാനങ്ങളിലെ 20 ലോക്സഭാ സീറ്റുകളിലും ബിജെപിക്ക് കടുത്ത മത്സരം നല്‍കാന്‍ സഖ്യത്തിന് സാധിക്കുമെന്നും അഷുതോഷ് വ്യക്തമാക്കി. ഹരിയാനയിലും സഖ്യത്തിനുള്ള സാധ്യകള്‍ ചര്‍ച്ചയിലാണെന്നും അഷിതോഷ് പറഞ്ഞു.












Click it and Unblock the Notifications