കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് എഎപി, ആരോഗ്യ മന്ത്രിയെ കൂറുമാറ്റാന്‍ നീക്കം, മറുപടി ഇങ്ങനെ

Google Oneindia Malayalam News

റായ്പൂര്‍: കോണ്‍ഗ്രസിനെ മുഴുവന്‍ അമ്പരപ്പിച്ച് ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഛത്തീസ്ഗഡില്‍ സീനിയര്‍ നേതാവ് ടിഎസ് സിംഗ് ദേവിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കാനാണ് നീക്കം. തന്നെ എഎപി നേതൃത്വം സമീപിച്ചതായി സിംഗ് ദേവ് തന്നെ പറയുന്നു. ഭൂപേഷ് ബാഗല്‍ സര്‍ക്കാരിന് വെല്ലുവിളിയില്ലെങ്കില്‍ സിംഗ് ദേവ് പാര്‍ട്ടി വിട്ടാല്‍ അത് വലിയ ക്ഷീണമാകുമെന്ന് ഉറപ്പാണ്.

ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍

നിലവില്‍ മുഖ്യമന്ത്രി ബാഗലുമായി അത്ര നല്ല ബന്ധത്തില്‍ അല്ല സിംഗ് ദേവുള്ളത്. അദ്ദേഹത്തെ ബാഗലിന്റെ നേതൃത്വത്തിലുള്ള വലിയ ഗ്രൂപ്പ് ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. പക്ഷേ ജനപ്രീതിയില്‍ ഒട്ടും പിന്നില്‍ അല്ലാത്ത നേതാവാണ് അദ്ദേഹം.

1

സിംഗ് ദേവിന് മുഖ്യമന്ത്രി സ്ഥാനം ആവശ്യമാണ്. ദീര്‍ഘകാലമായി അക്കാര്യവും പറഞ്ഞ് ഹൈക്കമാന്‍ഡിനെ കണ്ടുകൊണ്ടിരിക്കുകയാണ് സിംഗ് ദേവ്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതാണെന്ന് നേരത്തെ സിംഗ് ദേവ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെന്ന് നേരത്തെ സിംഗ് ദേവിന് പരാതിയുണ്ടായിരുന്നു. എന്നാല്‍ ബാഗല്‍ ഈ സമയത്ത് തന്നെ ദില്ലിയിലെത്തി ഉറപ്പ് വാങ്ങിയതോടെ മുഖ്യമന്ത്രി സ്ഥാനത്തില്‍ മാറ്റം വന്നില്ല. സിംഗ് ദേവിനെ നിഷ്പ്രഭനാക്കിയ നീക്കമായിരുന്നു ഇത്. രാഹുലിന്റെയും പ്രിയങ്കയുടെ വിശ്വസ്തനായി ബാഗല്‍ മാറുകയും ചെയ്തു.

2

സിംഗ് ദേവ് ഇക്കാര്യത്തില്‍ അമര്‍ഷത്തിലാണ്. എന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള ബാഗേലിനെ മാറ്റാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും താല്‍പര്യവുമില്ല. വലിയൊരു വിഭാഗം ബാഗലിനെ പിന്തുണയ്ക്കുന്നുണ്ട്. എംഎല്‍എമാരുമായി നേരിട്ട് ദില്ലിയിലെത്തിയായിരുന്നു ബാഗല്‍ നീക്കങ്ങള്‍ നടത്തിയത്. അതേസമയം ബാഗല്‍ തന്നെ ഒതുക്കിയതില്‍ സിംഗ് ദേവിന് കടുത്ത അമര്‍ഷമുണ്ട്. ഈ അതൃപ്തി മുതലെടുക്കാനാണ് എഎപി ശ്രമിച്ചത്. ഛത്തീസ്ഗഡില്‍ എഎപി അടുത്ത വര്‍ഷം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ക്ക് അറിയപ്പെടുന്നൊരു നേതാവില്ല. സിംഗ് ദേവ് അവിടെയെത്തിയാല്‍, അവരുടെ സാധ്യതകള്‍ വര്‍ധിക്കും. അധികാരം പിടിക്കുന്നതിലേക്ക് പാര്‍ട്ടിയെ നയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനവും ലഭിക്കും.

3

അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് അവരില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള പ്ലാനാണ് എഎപി പയറ്റുന്നത്. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് സിംഗ് ദേവ് പറയുന്നു. തന്നെ എഎപി സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസിനപ്പുറത്തേക്ക് തനിക്ക് ചിന്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഞ്ച് തലമുറകള്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ട് കോണ്‍ഗ്രസ് വിടാന്‍ തയ്യാറല്ല. പക്ഷേ എഎപി തന്നോട് പാര്‍ട്ടിയിലേക്ക് വരുന്നോ എന്ന് ചോദിച്ചു. പക്ഷേ ഞാന്‍ അരവിന്ദ് കെജ്രിവാളിനെ കണ്ടിട്ടില്ല. രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ബന്ധപ്പെടാമെന്നും സിംഗ് ദേവ് പറഞ്ഞു.

4

എന്നെ ആരും ബന്ധപ്പെടരുതെന്ന് പറയാന്‍ സാധിക്കും. കോണ്‍ഗ്രസുമായി ദീര്‍ഘകാലത്തെ ബന്ധമാണ് ഉള്ളതെന്നും, അതുകൊണ്ട് വരാനാവില്ലെന്നും ഞാന്‍ എഎപിയോട് പറഞ്ഞു. സോണിയയോടും രാഹുലിനോടും എനിക്ക് ഒരുപാട് ബഹുമാനമുണ്ടെന്നും സിംഗ് ദേവ് വ്യക്തമാക്കി. ഒരിക്കലും ഞാന്‍ ബിജെപിയിലും ചേരില്ല. അത്തരം രാഷ്ട്രീയത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നേയില്ല. എനിക്ക് ആശയപരമായി വിയോജിപ്പുകളുള്ള പാര്‍ട്ടിയുമായി ചേരാന്‍ എനിക്കാവില്ല. അത്തരം പാര്‍ട്ടികളുടെ ജനപ്രതിനിധിയാവാന്‍ ആഗ്രഹമില്ലെന്നും സിംഗ് ദേവ് പറഞ്ഞു. അതേസമയം എഎപി നേതൃത്വം ബന്ധപ്പെട്ടത് ഒരു സൂചനയായിട്ടാണ് സിംഗ് ദേവ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. തന്നെ പരിഗണിച്ചില്ലെങ്കില്‍ വേറെ ഓപ്ഷന്‍ ഉണ്ടെന്ന് കാണിക്കാന്‍ കൂടിയുള്ള നീക്കമാണിത്.

5

അതേസമയം ഹൈക്കമാന്‍ഡ് ആകെഅമ്പരന്നിരിക്കുകയാണ്. സിംഗ് ദേവുമായി ബന്ധപ്പെടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദില്ലിയിലെത്തി നേതാക്കള്‍ സിംഗ് ദേവിന്റെ ബന്ധത്തില്‍ ആശങ്കയിലാണ്. സിംഗ് ദേവിനും നല്ലൊരു ശതമാനം എംഎല്‍എമാര്‍ക്കിടയില്‍ സ്വാധീനമുണ്ട്. മധ്യപ്രദേശില്‍ സിന്ധ്യയുടെ കലാപത്തെ തടയുന്നതില്‍ പരാജയപ്പെട്ടത് പോലെ ഛത്തീസ്ഗഡിലും നടക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. നേരത്തെ കപില്‍ സിബലിനെ പുറത്താക്കണമെന്ന് വരെ ദേവ് പറഞ്ഞിരുന്നു. എന്നാല്‍ ഗാന്ധി കുടുംബം സിംഗ് ദേവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നാണ് അമ്പരപ്പിക്കുന്ന കാര്യം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ സിംഗ് ദേവ് പിന്മാറിയേക്കും. എന്നാല്‍ അതിന് ഹൈക്കമാന്‍ഡ് തയ്യാറിയിട്ടില്ല.

ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

English summary
aap contacted ts sing deo, congress smells trouble, he says will stay with party forever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X