• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ചോളം മാലിന്യത്തിൽ ഇറങ്ങി ആംആദ്‌മി എംഎൽഎ, പിന്നെ പാലിൽ കുളി: ദൃശ്യങ്ങൾ വൈറലാകുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയേറെയാണ്. എന്നാൽ ഈ സമയം കൂടുതൽ വോട്ട് പിടിക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് രാഷ്‌ട്രീയ പാർട്ടികൾ. മാലിന്യങ്ങൾ നീക്കം ചെയ്യാനായി മാലിന്യചാലിന്റെ ഉള്ളിലേക്ക് ഇറങ്ങിയ ആംആ്‌മി കൗൺസിലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിഴക്കൻ ഡൽഹിയിൽ നിന്നുള്ള കൗൺസിലർ ഹസീബ് ഉൽ ഹസനാണ് കിഴക്കൻ ഡൽഹിയിലെ ശാസ്‌ത്രി പാർക്കിലെ കരകവിഞ്ഞു ഒഴുകുന്ന ചാൽ വൃത്തിയാക്കാനിറങ്ങിയത്.

വെള്ള കുർത്ത ധരിച്ചെത്തിയ കൗൺസിലർ മാലിന്യച്ചാലിലേക്ക് ഇറങ്ങി നെഞ്ചോളം നിൽക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒഴുകി നടക്കുന്ന വേസ്റ്റ് നീക്കം ചെയ്യുന്നതായി കാണാൻ കഴിയും. കൗൺസിലറിന്റെ അനുയായികളും അദ്ദേഹത്തെ സഹായിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാനാകും. പിന്നീട് നടന്നതാകട്ടെ നായക്‌ എന്ന ബോളിവുഡ് സിനിമയിലെ അനിൽ കപൂറിനെ വെല്ലുന്ന അഭിനയവും. കൗൺസിലറിനെ അനുയായികൾ പാലിൽ കുളിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

മാലിന്യച്ചാലിൽ ഇറങ്ങി കൗൺസിലർ

മാലിന്യച്ചാലിനെപ്പറ്റി നിരവധി പേർ തുടർച്ചയായി പരാതികൾ നൽകുകയായിരുന്നു. എന്നാൽ പ്രദേശത്തെ ബിജെപി കൗൺസിലറും എംഎൽഎയും ഇത് ശരിയാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആ സാഹചര്യത്തിലാണ് മാലിന്യച്ചാൽ ശരിയാക്കണമെന്ന് താൻ തീരുമാനിച്ചതെന്ന് ആംആദ്‌മി കൗൺസിലർ പറയുന്നു. ഈ വിഷയം അസംബ്ലിയിലും വിഷയമായിരുന്നു.

ഭേദഗതി ബിൽ പാസാക്കാനൊരുങ്ങി ബിജെപി

ഡൽഹിയിലെ മൂന്ന് നഗരസഭകളെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ഈ ഭേദഗതി ബിൽ പാർലമെന്റിൽ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവയെ കൂട്ടിച്ചേർക്കുന്നതാണ് ഭേദഗതി ബിൽ.

ആംആദ്‌മി കൗൺസിലറിന് പാലിൽ കുളി

അതേ സമയം ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ഭേദഗതിയുടെ ആവശ്യകതയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചോദ്യം ചെയ്‌തു. അതേ സമയം തെരഞ്ഞെടുപ്പ് നീട്ടിവക്കരുതെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. പ്രധാനമന്ത്രി, സർക്കാരുകൾ വരികയും പോകുകയും ചെയ്യും. നിങ്ങളും ഞാനുമെല്ലാം ഈ സ്ഥാനങ്ങളിൽ നിന്ന് മാറും.അതിനാൽ ഈ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ നിങ്ങൾ ദുർബലപ്പെടുത്തരുത്.

പ്രധാനമന്ത്രിയോട് അഭ്യർഥനയുമായി കെജ്‌രിവാൾ

2011ലെ യു.പി.എ സർക്കാരാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെ മൂന്നായി വിഭജിച്ചത്. കാലക്രമേണ ഇത് വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ കഴിയാതെ വരികയും ചെയ്യുന്നതിലേക്ക് എത്തുകയായിരുന്നെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

സിൽവർ ലൈൻ ഇവിടെ വേണ്ട; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ രംഗത്ത്സിൽവർ ലൈൻ ഇവിടെ വേണ്ട; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ രംഗത്ത്

Recommended Video

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  English summary
  AAP Councillor clean sewage drain in delhi then milk bath video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X