കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മിയുടെ തൊപ്പി പുലിവാലായി; കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

Google Oneindia Malayalam News

ദില്ലി: ആംആദ്മിയുടെ തൊപ്പി ധരിച്ച് കൗണ്‍സില്‍ യോഗത്തിലെത്തിയ കൗണ്‍സിലര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. രാം ലാല മൈതാനിയില്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സംയുക്ത യോഗത്തിനെത്തിയ ആം ആദ്മി പ്രവര്‍ത്തകന് നേരെയായിരുന്നു കയ്യേറ്റ ശ്രമം. രാകേഷ് കുമാറിനു നേരെയാണ് കൈയേറ്റ ശ്രമം നടന്നത്.

ആം ആദ്മി തൊപ്പി ധരിച്ചെത്തിയ രാകേഷ് കുമാറിനോട് തൊപ്പി ഈരിമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളാണ് ആക്രമണത്തിന് മുതിര്‍ന്നത്. തൊപ്പി ഊരി മാറ്റാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാകേഷ് കുമാര്‍ അതിന് തയ്യാറായില്ല. ഇതിനിടെ ആരോ തൊപ്പി ഊരി മാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കലഹമുണ്ടായത്.

AAP cap

എന്നാല്‍ രാകേഷ് തങ്ങളുടെ അംഗങ്ങളെ അസഭ്യം പറഞ്ഞതിനാലണ് തര്‍ക്കം തുടങ്ങിയതെന്നാണ് ബിജെപിയുടെ ഭാഷ്യം. ബിജെപി കൗണ്‍സിലറായ നീരജ് ഗുപ്ത രാകേഷിനെ മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമത്തിന്റെ വീഡിയോ പുറത്തു വന്നതോടെ കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ബിജെപി ദളിത വിരുദ്ധ സംഘടനയാണെന്നാണ് കെജ്രിവാള്‍ പ്രതികരിച്ചത്.

English summary
Councillors of the BJP beat up an Aam Aadmi Party counterpart for sporting a cap with his party’s symbol of a broom during a joint meeting of the three municipal corporations on Thursday.Rakesh Kumar, councillor from Kucha Pandit ward under the North Delhi Municipal Corporation, was wearing the ‘AAP topi’ when a group of BJP councillors demanded that he take it off. Mr. Kumar was then roughed up by BJP councillors and his cap was removed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X