കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്, 3 സീറ്റുകള്‍ ഒഴിച്ചിട്ട് എഎപി, കോണ്‍ഗ്രസിന് അവസാന അവസരം!!

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്, 3 സീറ്റുകള്‍ ഒഴിച്ചിട്ട് എഎപി,

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ വീണ്ടും സസ്‌പെന്‍സ്. ദില്ലിയില്‍ വീണ്ടും സഖ്യമാവാമെന്ന സൂചന നല്‍കി എഎപി. പാര്‍ട്ടി നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ദില്ലിയില്‍ സഖ്യമാവാമെന്നാണ് എഎപിയുടെ നിലപാടെന്ന് ഗോപാല്‍ റായ് പറഞ്ഞു. അതേസമയം ഈ നാല് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ ആംആദ്മി തീരുമാനിച്ചതാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതാണ് വൈകുന്നത്.

1

ദില്ലിയില്‍ മാത്രമായി ഒരു സഖ്യം വേണ്ടെന്നാണ് എഎപി തീരുമാനിച്ചത്. ഹരിയാനയും പഞ്ചാബും വേണമെന്നാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് സഖ്യം സംബന്ധിച്ച് അവസാന അവസരമാണ് എഎപി നല്‍കുന്നതെന്നും, തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ഇതോടെ സഖ്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദില്ലിയിലെ ഏഴ് സീറ്റിലും മത്സരിക്കുമെന്നും എഎപിയുമായി സഖ്യമില്ലെന്നും പിസി ചാക്കോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എഎപി ഇക്കാര്യത്തില്‍ ഒരു നടപടിയെടുത്താല്‍ അതിനെ പിന്തുണയ്ക്കുമെന്നും ചാക്കോ പറഞ്ഞിരുന്നു. ഇതോടെ ദില്ലിയില്‍ വീണ്ടും സഖ്യം സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്. രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങേണ്ടി വരും

എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ അല്‍പ്പം വിട്ടുവീഴ്ച്ച ചെയ്‌തേക്കാനും സാധ്യതയുണ്ട്. ഹരിയാനയില്‍ ഇരുവരും തമ്മില്‍ സഖ്യം ഉണ്ടാവാനാണ് സാധ്യത. എന്നാല്‍ പഞ്ചാബില്‍ ഒരുസാധ്യതയുമില്ല. മുഖ്യപ്രതിപക്ഷവും ഭരണപക്ഷവും ഒന്നാകുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാവുമെന്നും കോണ്‍ഗ്രസ് പറയുന്നു. അവസാന വട്ട ചര്‍ച്ചയില്‍ പ്രധാനമായും ദില്ലിയും ഹരിയാനയുമാണ് ഉണ്ടാവുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് പ്രിയങ്ക ചതുര്‍വേദിയുടെ വൈകാരികമായ കത്ത്.... രാഹുല്‍ ഗാന്ധിക്കുള്ള മറുപടി ഇങ്ങനെ!!കോണ്‍ഗ്രസിന് പ്രിയങ്ക ചതുര്‍വേദിയുടെ വൈകാരികമായ കത്ത്.... രാഹുല്‍ ഗാന്ധിക്കുള്ള മറുപടി ഇങ്ങനെ!!

English summary
aap delays nomination of 3 candidates delhi suspense continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X