കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: യോഗിക്ക് പ്രചാരണ വിലക്ക് ഏർപ്പെടുത്തണമെന്ന് ആപ്പ്, പ്രസംഗം പ്രകോപനപരം!!

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശ് മുഖ്യന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തുന്നുവെന്ന് ആരോപിച്ചാണ് നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് ആം ആദ്മി പാർട്ടി ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. ദില്ലിയിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് പൂർണമായും വിലക്കണമെന്നാണ് ആവശ്യം. യോഗി ആദിത്യ നാഥിനെതിരെ ഇതേ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യമെന്ന് ആപ്പ് നേതാവ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു.

 നികുതി ഈടാക്കുന്നത് ഇന്ത്യയിലുള്ള വരുമാനത്തിന് മാത്രം: എൻആർഐ വരുമാനത്തിൽ ധനമന്ത്രിയുടെ വിശദീകരണം നികുതി ഈടാക്കുന്നത് ഇന്ത്യയിലുള്ള വരുമാനത്തിന് മാത്രം: എൻആർഐ വരുമാനത്തിൽ ധനമന്ത്രിയുടെ വിശദീകരണം

ദില്ലിയിൽ ആപ്പ് സംഘടിപ്പിച്ച ഒരു വാർത്താ സമ്മേളനത്തിലാണ് സിംഗ് ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. കമ്മീഷനുമായി കൂടിക്കാഴ്ച നടത്താൻ സമയം അനുവദിച്ചിട്ട് കഴിഞ്ഞ 48 മണിക്കൂറായിട്ടും കമ്മീഷനിൽ നിന്ന് പ്രതികരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് സമയം അനുവദിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കുത്തിയിരുപ്പ് സമരം നടത്തുമെന്നും സിംഗ് ചൂണ്ടിക്കാണിച്ചു.

yogi-1560936817-

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷഹീൻബാഗിലെ സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. കശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീൻബാഗിൽ പ്രതിഷേധിക്കകുയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതെന്നും യോഗി കൂട്ടിച്ചേർക്കുന്നു.

English summary
AAP Demands Campaign Ban on Yogi Adityanath in Delhi Over 'Provocative' Speeches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X