കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപിന്റെ ധര്‍ണ: പൊലീസിന് കോടതിയുടെ പ്രശംസ

  • By Aswathi
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലി റെയില്‍ ഭവനു മുന്നില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ ധര്‍ണ പൊലീസുകാര്‍ക്കെതിരെ നടത്തിയതാണെങ്കിലും അതിന്റെ ഗുണം ലഭിച്ചതും പൊലീസുകാര്‍ക്കു തന്നെ. ധര്‍ണയുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടിയ്ക്ക് സുപ്രീം കോടതിയുടെ പ്രശംസ.

ധര്‍ണയുമായി ബന്ധപ്പെട്ട് ദില്ലി പൊലീസിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ധര്‍ണയ്ക്കിടെ പൊലീസ് സ്വീകരിച്ച നടപടിയെ പ്രശംസിച്ച കോടതി നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ കെജ്രിവാളിനെയും സംഘത്തെയും ധര്‍ണ നടത്താന്‍ അനുവദിച്ച നടപടിയെ വിമര്‍ശിച്ചു.

AAP dharna

എഎപിയുടെ മന്ത്രിയായ സോംനാഥ് ഭാരതിയെ പൊലീസുകാര്‍ അനുസരിച്ചില്ലെന്നും മന്ത്രിയുടെ വാക്കുകള്‍ അവഗണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ജനുവരി 20നാണ് കെജ്രിവാളും സംഘവും റെയില്‍ ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. ധര്‍ണയ്ക്കിടെ പൊലീസും ആം ആദ്മി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ 31 പേര്‍ക്ക് പരിക്കേറ്റിരുന്നു.

വിഷയത്തില്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധയും ശിവ കീര്‍ത്തി സിംഗുമടങ്ങുന്ന ബെഞ്ച് ദില്ലി പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 24 നാണ് ദില്ലി പോലീസ് കമ്മീഷണറോട് ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

English summary
The Supreme Court today dismissed the plea against Delhi Police expressed satisfaction with the response in its handling of the two-day dharna by Delhi Chief Minister Arvind Kejriwal Jan 20-21.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X