കെജ്രിവാളിനൊപ്പം ഡിന്നര്‍;ബാംഗ്ലൂരില്‍ 50 ലക്ഷം
ബാംഗ്ലൂര്‍: കെജ്രിവാളിനൊപ്പം ഡിന്നര്‍ പരിപാടിയിലൂടെ ആം ആദ്മി പാര്‍ട്ടി ബാംഗ്ലൂരില്‍ നേടിയത് 50 ലക്ഷം രൂപ. 20,000 രൂപയാണ് കെജ്രിവാളിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഒരാളില്‍ നിന്ന് ഈടാക്കിയിരുന്നത്.
250 പേരാണ് ആം ആദ്മി നേതാവിനൊപ്പം ഇത്രയും പണം ചിലവാക്കി ഡിന്നറിനെത്തിയത്. പാര്‍ട്ടിയുടെ ധനസമാഹരണത്തിനായാണ് ഇത്തരം പരിപാടികള്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനായി അരവിന്ദ് കെജ്രിവാള്‍ രണ്ട് ദിവസത്തെ ബാംഗ്ലൂര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് ഡിന്നര്‍ നടത്തിയത്.
അടുത്ത കാലത്ത് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വെല്‍വിഷേഴ്‌സ് ഓഫ് എഎപി എന്ന കൂട്ടായ്മയുടെ ഭാഗമായിട്ടായിരുന്നു ഇത്.
വെറും ഡിന്നര്‍ കഴിച്ച് മടങ്ങുന്നതല്ല പരിപാടി. ആളുകള്‍ക്ക് കെജ്രിവാളുമായി സംവദിക്കാനും അവസരമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ കെജ്രിവാള്‍ നടത്തി വിവാദ പരാമര്‍ശങ്ങളും ഡിന്നറിനിടക്ക് ചോദ്യമായെത്തി. ദില്ലി മുഖ്യമന്ത്രി പദം രാജിവച്ചതിനെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഏറെ ഉണ്ടായിരുന്നത്രെ.
കര്‍ണാടകത്തില്‍ ആം ആദ്മി 28 ലോക്‌സഭാ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ബി ബാലകൃഷ്ണന്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.












Click it and Unblock the Notifications