വ്യക്തികളെ വെച്ച് വോട്ട് പിടിക്കാനില്ലെന്ന് ആപ്പ്.. കോമഡി കേട്ട് സിദ്ദു ചിരിക്കുമോ കരയുമോ?
ദില്ലി: വ്യക്തികളെ ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാന്‍ തങ്ങളില്ല - പറയുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. അരവിന്ദ് കെജ്രിവാള് എന്ന ഒരേ ഒരു മുഖം പുറത്ത് കാണിച്ച് അസംബ്ലി തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും മാറിമാറി വോട്ട് പിടിക്കുന്ന അതേ ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയിലേക്ക് ചാടാന്‍ വേണ്ടി ബി ജെ പി വിട്ട നവ്ജ്യോത് സിംഗ് സിദ്ദു ചിരിക്കണോ കരയണോ എന്ന സ്ഥിതിയിലാകും ഇപ്പോള്‍.
എന്തായാലും തിരക്കില്ല, തീരുമാനമെടുക്കാന്‍ വേണ്ടി ഏതാനും ദിവസത്തെ സമയം എ എ പി സിദ്ദുവിന് നല്‍കിയതായിട്ടാണ് അറിയുന്നത്. രണ്ട് ഡിമാന്‍ഡുകളാണ് സിദ്ദു ആം ആദ്മി പാര്ട്ടിക്് മുന്നില്‍ വെച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ പാര്‍ട്ടി ഇത് രണ്ടും തള്ളി. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി പഞ്ചാബ് തിരഞ്ഞെടുപ്പിനെ നേരിടണം എന്നതാണ് ആദ്യത്തേത്. കണ്ട് ഭാര്യ നവ്ജ്യോത് കൗറിന് ടിക്കറ്റ് കൊടുക്കണം.

ഏതെങ്കിലും ഒരു നേതാവിനെ മുന്‍നിര്‍ത്തി പഞ്ചാബ് തിരഞ്ഞെടുപ്പിനെ നേരിടാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് അംഗവും വക്താവുമായ പൃഥ്വി റെഡ്ഡി പറഞ്ഞു. സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശനത്തിനോട് പ്രതികരിക്കാന്‍ റെഡ്ഡി തയ്യാറായില്ല. സിദ്ദുവിന്റെ ഭാര്യയ്ക്ക് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കുന്നതിനോട് റെഡ്ഡിക്ക് യോജിപ്പില്ല. ഒരു കുടുംബത്തില്‍ നിന്നും രണ്ട് പേര് നേതൃസ്ഥാനത്ത് വരുന്നതിനോട് താല്പര്യം ഇല്ല. ഇത് ഒരു കുടുംബ പാര്‍ട്ടി അല്ല.
എന്നാല്‍ സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് നിബന്ധനകള്‍ വെച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് തള്ളിക്കളഞ്ഞു. നവ് ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ആഴ്ച തന്നെ കണ്ടിരുന്നു. എന്നാല്‍ ഒരു നിബന്ധനയും പാര്‍ട്ടി പ്രവേശനത്തെ ചൊല്ലി ഉയര്‍ന്നിട്ടില്ല. കൂടുതല്‍ സമയം വേണമെന്ന് സിദ്ദു ആവശ്യപ്പെട്ടതായി കെജ്രിവാള്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications