കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തികളെ വെച്ച് വോട്ട് പിടിക്കാനില്ലെന്ന് ആപ്പ്.. കോമഡി കേട്ട് സിദ്ദു ചിരിക്കുമോ കരയുമോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: വ്യക്തികളെ ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാന്‍ തങ്ങളില്ല - പറയുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. അരവിന്ദ് കെജ്രിവാള്‍ എന്ന ഒരേ ഒരു മുഖം പുറത്ത് കാണിച്ച് അസംബ്ലി തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും മാറിമാറി വോട്ട് പിടിക്കുന്ന അതേ ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയിലേക്ക് ചാടാന്‍ വേണ്ടി ബി ജെ പി വിട്ട നവ്‌ജ്യോത് സിംഗ് സിദ്ദു ചിരിക്കണോ കരയണോ എന്ന സ്ഥിതിയിലാകും ഇപ്പോള്‍.

<strong>സിന്ധു ഒളിംപിക്‌സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..</strong>സിന്ധു ഒളിംപിക്‌സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..

എന്തായാലും തിരക്കില്ല, തീരുമാനമെടുക്കാന്‍ വേണ്ടി ഏതാനും ദിവസത്തെ സമയം എ എ പി സിദ്ദുവിന് നല്‍കിയതായിട്ടാണ് അറിയുന്നത്. രണ്ട് ഡിമാന്‍ഡുകളാണ് സിദ്ദു ആം ആദ്മി പാര്‍ട്ടിക്് മുന്നില്‍ വെച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ പാര്‍ട്ടി ഇത് രണ്ടും തള്ളി. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി പഞ്ചാബ് തിരഞ്ഞെടുപ്പിനെ നേരിടണം എന്നതാണ് ആദ്യത്തേത്. കണ്ട് ഭാര്യ നവ്‌ജ്യോത് കൗറിന് ടിക്കറ്റ് കൊടുക്കണം.

navjotsidhu-

ഏതെങ്കിലും ഒരു നേതാവിനെ മുന്‍നിര്‍ത്തി പഞ്ചാബ് തിരഞ്ഞെടുപ്പിനെ നേരിടാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗവും വക്താവുമായ പൃഥ്വി റെഡ്ഡി പറഞ്ഞു. സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശനത്തിനോട് പ്രതികരിക്കാന്‍ റെഡ്ഡി തയ്യാറായില്ല. സിദ്ദുവിന്റെ ഭാര്യയ്ക്ക് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കുന്നതിനോട് റെഡ്ഡിക്ക് യോജിപ്പില്ല. ഒരു കുടുംബത്തില്‍ നിന്നും രണ്ട് പേര്‍ നേതൃസ്ഥാനത്ത് വരുന്നതിനോട് താല്‍പര്യം ഇല്ല. ഇത് ഒരു കുടുംബ പാര്‍ട്ടി അല്ല.

<strong>സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!</strong>സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!

എന്നാല്‍ സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് നിബന്ധനകള്‍ വെച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ദില്ലി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ തള്ളിക്കളഞ്ഞു. നവ് ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ആഴ്ച തന്നെ കണ്ടിരുന്നു. എന്നാല്‍ ഒരു നിബന്ധനയും പാര്‍ട്ടി പ്രവേശനത്തെ ചൊല്ലി ഉയര്‍ന്നിട്ടില്ല. കൂടുതല്‍ സമയം വേണമെന്ന് സിദ്ദു ആവശ്യപ്പെട്ടതായി കെജ്രിവാള്‍.

English summary
There have been reports that state that cricketer turned politician, Navjot Singh Siddhu failed to break the ice with the Aam Admi Party. Delhi Chief Minister, Arvind Kejriwal said that he respects Siddhu who has sought more time to think over the matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X