Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മി; സ്ത്രീകളെ വിലവെക്കാത്ത പാര്‍ട്ടി?

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാനമായ അണ്ണാ ഹസാരെ സമരങ്ങള്‍ രാജ്യത്ത് ജനശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ദില്ലി കൂട്ടബലാത്സംഗത്തിനെതിരായ പ്രതിഷേധമായിരുന്നു. ഈ കൂട്ടായ്മ ഫലപ്രദമായി ഉപയോഗിച്ച് ആദ്യം രാഷ്ട്രീയപാര്‍ട്ടിയായും പിന്നീട് ഭരണകക്ഷിയായും മാറിയ എ എ പി സ്ത്രീകളോട് ചെയ്യുന്നതെന്താണ്?

ആം ആദ്മി പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സ്ഥാപക നേതാക്കളിലൊരാളായ മധു ബാധുരി പാര്‍ട്ടി വിട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ വനിതകള്‍ക്ക് മാനുഷിക പരിഗണന പോലും കിട്ടുന്നില്ല എന്നാണ് ബാധുരി ആരോപിക്കുന്നത്. അഭിമാനബോധമുണ്ടെങ്കില്‍ മറ്റ് സ്ത്രീകള്‍ കൂടി പാര്‍ട്ടി വിടണം. കാപ്പ് പഞ്ചായത്തുകളിലാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. അവിടെ സ്ത്രീകള്‍ക്ക് ഇടമില്ല.

സ്ത്രീ സമരക്കാര്‍ ആപ്പ് എം എല്‍ എയുടെ മേല്‍ കൈവെക്കുന്നത് വരെയെത്തി ദില്ലിയിലെ കാര്യങ്ങള്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ആപ്പിന്റെ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് നോക്കൂ.

കാപ്പ് പഞ്ചായത്ത്

കാപ്പ് പഞ്ചായത്ത്

പ്രേമിച്ച കുറ്റത്തിന് ശിക്ഷയായി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാന്‍ വിധിക്കുന്ന കാപ്പ് പഞ്ചായത്തുകളിലാണ് ആം ആദ്മി പാര്‍ട്ടിക്ക് വിശ്വാസം. മകളെ ബലാത്സംഗം ചെയ്ത അച്ഛനോട് ആ മകളെ വിവാഹം ചെയ്ത് പ്രശനം ഒതുക്കിത്തീര്‍ക്കാനാണ് കാപ്പ് പഞ്ചായത്ത് വിധിച്ചത്.

എന്തുകൊണ്ട് മധു ബാധുരി?

എന്തുകൊണ്ട് മധു ബാധുരി?

ഇത്തരം കാപ്പ് പഞ്ചായത്തുകളില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ തുടരാന്‍ വയ്യ എന്ന് പറഞ്ഞാണ് സ്ഥാപക നേതാവ് കൂടിയായ മധു ബാധുരി പാര്‍ട്ടി വിട്ടത്. ആപ്പില്‍ വനിതകള്‍ക്ക് മാനുഷിക പരിഗണന പോലും കിട്ടുന്നില്ലെന്നും അവര്‍ പറയുന്നു.

വിദേശികളെ ആക്രമിച്ചു

വിദേശികളെ ആക്രമിച്ചു

വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും ആരോപിച്ച് ആള്‍ക്കാരെയും കൂട്ടി വിദേശവനിതകളെ ആക്രമിച്ച കേസില്‍ വനിതാ കമ്മീഷന്‍ നോട്ടീസയച്ചിട്ടും ആപ്പ് മന്ത്രി സോമനാഥ് ഭാരതി പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

പരസ്യമായി മൂത്രമൊഴിപ്പിച്ചു

പരസ്യമായി മൂത്രമൊഴിപ്പിച്ചു

സോമനാഥ് ഭാരതിയും കൂട്ടരും തന്നെ പരസ്യമായി മൂത്രമൊഴിപ്പിച്ചു എന്നും മര്‍ദ്ദിച്ചു എന്നുമാണ് ഉഗാണ്ട സ്വദേശിയായ വനിത പരാതിപ്പെട്ടിരിക്കുന്നത്.

ബലാത്സംഗങ്ങള്‍ കുറഞ്ഞില്ല

ബലാത്സംഗങ്ങള്‍ കുറഞ്ഞില്ല

കോണ്‍ഗ്രസ് മാറി ആം ആദ്മി സര്‍ക്കാര്‍ വന്നിട്ടും ദില്ലിയിലെ സ്ത്രീ പീഡനങ്ങള്‍ കുറഞ്ഞില്ല. എന്നാല്‍ പോലീസ് തങ്ങളുടെ കീഴിലല്ല എന്ന തൊടുന്യായമാണ് മുഖ്യമന്ത്രി കെജ്രിവാള്‍ പറയുന്നത്.

ഷീലയെ ആക്രമിച്ചതോ

ഷീലയെ ആക്രമിച്ചതോ

എന്നാല്‍ ഇതേ കെജ്രിവാള്‍ തന്നെയാണ് സമരക്കാരനായിരിക്കുന്ന സമയത്ത് സ്ത്രീപീഡനങ്ങളുടെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ആക്ഷേപിച്ചതും രാജിവെക്കാന്‍ ആവശ്യപ്പെട്ടതും.

ഇരയുടെ പേര് പുറത്തുവിട്ടു

ഇരയുടെ പേര് പുറത്തുവിട്ടു

ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പേര് പുറത്തുവിടുന്നത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ക്രിമിനല്‍ കുറ്റമാണ്. ദില്ലിയില്‍ പീഡിപ്പിക്കപ്പെട്ട ഡാനിഷ് വനിതയുടെ പേര് പുറത്ത് വിട്ട സോമനാഥ് ഭാരതിയെ ഒന്ന് ശാസിക്കാന്‍ പോലും കെജ്രിവാളോ പാര്‍ട്ടിയോ തയ്യാറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+