അശ്വിനി ഉപാധ്യായെ ആപ്പ് പുറത്താക്കി
ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ അശ്വിനി ഉപാധ്യായ്‌നെ പുറത്താക്കി. ഞായറാഴ്ച (ഏപ്രില്‍ 6) നാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് നേതാവിനെ പുറത്താക്കിയത്. പാര്‍ട്ടി അയച്ച കാരണം കാണിയ്ക്കല്‍ നോട്ടീസിനോടു്ം അദ്ദേഹംപ്രതികരിച്ചിരുന്നില്ല
ദേശീയ കൗണ്‍സിലില്‍ അംഗമായിട്ടുള്ള നേതാക്കളില്‍ പലരും പാര്‍ട്ട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടൈന്നും അത്തരക്കാര്‍ക്ക് താക്കീതാണ് അശ്വനിയെ പുറത്താക്കിയ നടപടിയെന്നും ആംആദ്മി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് അരവിന്ദ് കെജ്രിവാളിനെ നുണയെന്നും സിഐഎ ഏജന്റെന്നും അശ്വിനി ഉപാധ്യായ് വിളിച്ചിരുന്നു. ആംആദ്മിയുടെ ലീഗല്‍ സെല്‍ പ്രസിഡന്റായിരുന്നു അശ്വിനി ഉപാധ്യായ്.
ആംആദ്മി പാര്‍ട്ടി ആദര്‍ശങ്ങളില്‍ നിന്നും ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങളില്‍ നിന്നും വ്യതി ചലിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അരവിന്ദ് കെജ്രിവാള്‍ നുണയനാണെന്നും അയാള്‍ പറയുന്നതെല്ലാം നുണകളാണെന്നും അശ്വിനി ഉപാധ്യായ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications