കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ എഎപിയുടെ 24 സംഘങ്ങള്‍; കോണ്‍ഗ്രസ് വട്ടപ്പൂജ്യമായേക്കും, വന്‍ പ്രതീക്ഷയില്‍ ബിജെപി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സഖ്യം രൂപീകരിക്കാന്‍ തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇനി സഖ്യത്തിനില്ലെന്നും തങ്ങള്‍ സ്വന്തം വഴിയില്‍ നീങ്ങുകയാണെന്നുമാണ് എഎപി നേതാക്കള്‍ നല്‍കുന്ന മറുപടി.

തൊട്ടുപിന്നാലെ അവര്‍ 24 സംഘത്തെ ദില്ലിയില്‍ ഇറക്കി. കോണ്‍ഗ്രസിനെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് ഇവരുടെ ദൗത്യം. കോണ്‍ഗ്രസും എഎപിയും വിരുദ്ധ ചേരിയില്‍ ആയതോടെ ബിജെപി പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ ഏഴ് സീറ്റും നേടാമെന്നാണ് ബിജെപിയുടെ കണക്കകൂട്ടല്‍. എന്നാല്‍ ബിജെപിയെ നേരിടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് എഎപി അവകാശപ്പെടുന്നു.....

 കോണ്‍ഗ്രസിനെതിരെ പ്രചാരണം

കോണ്‍ഗ്രസിനെതിരെ പ്രചാരണം

കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താന്‍ 24 സംഘത്തെയാണ് എഎപി തയ്യാറാക്കിയിട്ടുള്ളത്. ദില്ലിയിലെ ഓരോ വീടും കയറി ഇറങ്ങണമെന്നാണ് അവര്‍ക്ക് നല്‍കിയ നിര്‍ദേശം. ബിജെപിയെ നേരിടാന്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കുകയാണ് ലക്ഷ്യം.

വോട്ട് പാഴാക്കരുത്

വോട്ട് പാഴാക്കരുത്

കോണ്‍ഗ്രസിന് വോട്ട് ചെയ്ത് പാഴാക്കരുതെന്നാണ് എഎപിയുടെ പ്രചാരണം. വോട്ട് എഎപിക്ക് ലഭിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താം. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കണമെന്നും അവര്‍ പ്രചരിപ്പിക്കും.

 പ്രത്യേക യോഗം ചേര്‍ന്നു

പ്രത്യേക യോഗം ചേര്‍ന്നു

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ച എഎപി ദില്ലി നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. പാര്‍ട്ടിയുടെ ദില്ലി കണ്‍വീനര്‍ ഗോപാല്‍ റായിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഈ യോഗം 24 ടീം രൂപീകരിച്ചു.

24 തരത്തിലുള്ള ലഘുലേഖകള്‍

24 തരത്തിലുള്ള ലഘുലേഖകള്‍

24 തരത്തിലുള്ള ലഘുലേഖകള്‍ തയ്യാറാക്കാന്‍ എഎപി തീരുമാനിച്ചു. കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിക്കുന്നതും എഎപി ചെയ്ത നേട്ടങ്ങള്‍ വിശദീകരിക്കുന്നതുമാകും ലഘുലേഖ. എഎപി സര്‍ക്കാര്‍ ദില്ലിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

തരംതിരിച്ചത് ഇങ്ങനെ

തരംതിരിച്ചത് ഇങ്ങനെ

സ്ത്രീകള്‍, മുതിര്‍ന്നവര്‍, യുവജനങ്ങള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ന്യൂനപക്ഷ വിഭാഗം, ഓട്ടോറിക്ഷ തൊഴിലാളികള്‍, ദക്ഷിണേന്ത്യക്കാര്‍, ഒബിസി വിഭാഗം, തെരുവ് കച്ചവടക്കാര്‍, പൂര്‍വാഞ്ചലില്‍ നിന്നുള്ളവര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെടുന്ന 24 സംഘമാണ് രൂപീകരിച്ചത്.

ഒരു സീറ്റ് പോലും കിട്ടില്ല

ഒരു സീറ്റ് പോലും കിട്ടില്ല

കോണ്‍ഗ്രസിന് ദില്ലിയില്‍ നിന്ന് ഒരു സീറ്റ് പോലും കിട്ടാന്‍ പോകുന്നില്ലെന്ന് ഗോപാല്‍ റായ് പറഞ്ഞു. ജനങ്ങള്‍ വോട്ട് പാഴാക്കരുത്. മെയ് 12ന് നടക്കുന്ന വോട്ടെടുപ്പില്‍ എഎപിയെ വിജയിപ്പിക്കണം. ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തണമെന്നും ഗോപാല്‍ റായ് പറഞ്ഞു.

എഎപിക്ക് മാത്രമേ സാധിക്കൂ

എഎപിക്ക് മാത്രമേ സാധിക്കൂ

ബിജെപിക്ക് പരാജയ ഭീതിയുണ്ട്. അതുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകിയത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ദില്ലിയില്‍ എഎപിക്ക് മാത്രമേ സാധിക്കൂ. പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വെയില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്ന് ബോധ്യപ്പെട്ടുവെന്നും എഎപി നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രചാരണം തുടങ്ങി

കോണ്‍ഗ്രസ് പ്രചാരണം തുടങ്ങി

എന്നാല്‍ കോണ്‍ഗ്രസ് എഎപിയെയും ബിജെപിയും ആക്രമിച്ചാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. എഎപി വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജേഷ് ലിലോത്തിയ പറഞ്ഞു. ദില്ലിയുടെ വികസനം നടന്നത് കോണ്‍ഗ്രസ് ഭരണത്തിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 ബിജെപി പ്രതീക്ഷയില്‍

ബിജെപി പ്രതീക്ഷയില്‍

അതേസമയം, ത്രികോണ മല്‍സരം ഉറപ്പായതോടെ ബിജെപി പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതേ സാഹചര്യമായിരുന്നു. നേട്ടമുണ്ടായത് ബിജെപിക്കാണ്. ദില്ലിയിലെ ഏഴ് ലോക്‌സഭാ സീറ്റിലും 2014ല്‍ ബിജെപിയാണ് ജയിച്ചത്.

രാഹുല്‍ പറഞ്ഞത്

രാഹുല്‍ പറഞ്ഞത്

കഴിഞ്ഞദിവസം നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി എഎപി സഖ്യത്തിന് ഇനിയും തയ്യാറാണെന്ന് സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച കാര്യങ്ങളും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. അവസാന നിമിഷം വരെ സഖ്യത്തിന് തയ്യാറായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

കെജ്രിവാളിന്റെ നിലപാട്

കെജ്രിവാളിന്റെ നിലപാട്

എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ അവസാനം മുന്നോട്ട് വച്ച ഉപാധിയാണ് ചര്‍ച്ചയ്ക്ക് തടസമായതെന്ന് രാഹുല്‍ സൂചിപ്പിച്ചു. ഹരിയാനയിലും സഖ്യം വേണമെന്നാണ് കെജ്രിവാള്‍ അവസാനം ആവശ്യപ്പെട്ടത്. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍ എഎപിയുമായി ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. സഖ്യത്തിന് അവസരമുണ്ടെങ്കില്‍ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായി

സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായി

എഎപിയുമായി സഖ്യമുണ്ടാകണമെങ്കില്‍ ഒരു ഉപാധിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ സഖ്യം വേണമെന്ന ഉപാധി എഎപി ഒഴിവാക്കണം. അതെപ്പോള്‍ ഒഴിവാക്കുന്നുവോ ആ നിമിഷം എഎപിയും കോണ്‍ഗ്രസും സഖ്യം രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ എഎപി സ്വന്തം വഴിയില്‍ നീങ്ങിയതോടെ ഇനി സഖ്യമുണ്ടാകില്ലെന്നാണ് വിവരങ്ങള്‍.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യം പ്രതിസന്ധിയില്‍; ഒരുങ്ങുന്നത് വന്‍ കെണി, ജനങ്ങള്‍ ദുരിതത്തിലാകുംതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യം പ്രതിസന്ധിയില്‍; ഒരുങ്ങുന്നത് വന്‍ കെണി, ജനങ്ങള്‍ ദുരിതത്തിലാകും

English summary
AAP forms 24 door-to-door anti-Congress teams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X