Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്ത ആപ്പ് സ്ഥാനാര്‍ഥി

ലഖ്‌നൊ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ എന്ത് ചെയ്യും. തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ ലിസ്റ്റില്‍ പേരുമില്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ആം ആദ്മി പാര്‍ട്ടിയാണ് വിവാദത്തിലായിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ തലസ്ഥാന നഗരമായ ലഖ്‌നൊവില്‍ നിന്നും മത്സരിക്കുന്ന ആപ്പ് സ്ഥാനാര്‍ഥിയായ ജാവേദ് ജാഫ്രിയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്ത ഈ സ്ഥാനാര്‍ഥി.

വോട്ടര്‍ ഐ ഡിയും വോട്ടര്‍ പട്ടികയില്‍ പേരും ഇല്ല എന്ന് വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് ജാവേദ് ജാഫ്രിയുടെ പത്രിക തള്ളിപ്പോകാന്‍ ഇടയുണ്ട്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനായ ആദര്‍ശ് ശാസ്ത്രിയെ ആം ആദ്മി പാര്‍ട്ടി ലഖ്‌നൊവിലെ ഡമ്മി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അലഹാബാദില്‍ മത്സരിക്കുന്ന ശാസ്ത്രിയെ ധൃതിപിടിച്ച് ലഖ്‌നൊവില്‍ വരുത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

aap

അജ്ഞാതനായ ഒരാളില്‍ നിന്നുമാണ് തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ ലിസ്റ്റില്‍ പേരുമില്ലാത്ത ആപ്പ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ മെയിലായി ലഭിച്ചത്. ലഖ്‌നൊവില്‍ നിന്നും കൃത്രിമരേഖകള്‍ ഉപയോഗിച്ച് ജാഫ്രി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. എന്തായാലും ഇത് സംബന്ധിച്ച് ആപ്പ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

ബി ജെ പിയിലെ രാജ് നാഥ് സിംഗ്, കോണ്‍ഗ്രസിലെ റിത്ത ബഹുഗുണ ജോഷി, ബി എസ് പിയിലെ നകുല്‍ ദുബെ എന്നിവരാണ് ഇവിടത്തെ പ്രധാന സ്ഥാനാര്‍ഥികള്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ മണ്ഡലം എന്ന നിലയില്‍ പ്രശസ്തമാണ് ലഖ്‌നൊ. 1991 മുതല്‍ 2009 വരെ അഞ്ച് തവണ ഇവിടെ നിന്നും എം പിയായിരുന്നു വാജ്‌പേയ്. കഴിഞ്ഞ തവണയും ബി ജെ പിയിലെ ലാല്‍ജി ടണ്ഠനായിരുന്നു ഇവിടെ വിജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+