കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിക്കാര്‍ക്ക് ആപ്പിന്‍റെ വക ആപ്പ്, കുടിവെള്ളം സൗജന്യമല്ല, കരം കൂട്ടി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ആംആദ്മി സര്‍ക്കാര്‍ വെള്ളക്കരം കൂട്ടി . പ്രതിമാസം 20,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിയ്ക്കുന്നവരുടെ വെള്ളക്കരത്തിലാണ് പത്ത് ശതമാനത്തിന്റെ വര്‍ധന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് . സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം . വാഗ്ദാനം ലംഘിയ്ക്കുകയാണ് ആംആദ്മിപാര്‍ട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട് .

അനധികൃതമായ ജലഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കരം വര്‍ധിപ്പിച്ചതെന്നാണ് വിശദീകരണം . ദില്ലി ജലബോര്‍ഡിന്റെ വരുമാന വര്‍ധനയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് പുറത്തിറക്കിയ ഉത്തരവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ വിവരിയ്ക്കുന്നുണ്ട് . പ്രതിമാസം ഇരുപതിനായിരം ലിറ്റര്‍ വെള്ളം സൗജന്യമായി ഉപയോഗിയ്ക്കാം . ഇതിന് മുകളില്‍ ഉപയോഗിയ്ക്കുന്നവര്‍ക്കാണ് 10 ശതമാനം വെള്ളക്കരം കൂട്ടിയത് .

Arwind Kejriwal

ജനങ്ങളെ കബളിപ്പിയ്ക്കുന്നതിന് തുല്യമാണ് വെള്ളക്കരം കൂട്ടിയ നടപടിയെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ് പറഞ്ഞു . സാധാരണക്കാരുടെ മേല്‍ അധികഭാരം കെട്ടിവയ്ക്കുന്നത് പോലെയാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു .

English summary
AAP government hikes water tariff by 10 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X