കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വൈദ്യുതി നിരക്ക് കുറച്ചു

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യവും നടപ്പിലാക്കി. ദില്ലിയില്‍ വൈദ്യുത ചാര്‍ജ്ജില്‍ 50 ശതമാനം കുറവ് വരുത്താന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 400 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.

ആദ്യ രണ്ട് സ്ലാബുകളില്‍ ഉള്‍പ്പെടുന്ന 28 ലക്ഷത്തോളം പേര്‍ക്ക് ഈ സബ്‌സിഡി ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം കെജ്രിവാള്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വൈദ്യുത കമ്പനികളെ ഓഡിറ്റ് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.

Kejriwal

പ്രതിമാസം 20000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരുന്നു. മീറ്റര്‍ ഘടിപ്പിച്ച കണക്ഷനുകള്‍ക്ക് മാത്രമാണ് ഈ സൗജന്യം. വെള്ളത്തിന്റെ ഉപയോഗം 20000നു മുകളിലേക്ക് കടന്നാല്‍ മുഴുവന്‍ പണവും അടയ്‌ക്കേണ്ടി വരും.

വൈദ്യുതി സബ്‌സിഡി ഇനത്തില്‍ അടുത്ത മാര്‍ച്ച് വരെ സര്‍ക്കാറിന് 200കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. എന്നാല്‍ ഇതില്‍ 61 കോടി രൂപ മാത്രമാണ് പണമായി നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

English summary
Fulfilling yet another major poll promise, the Aam Aadmi Party government today gave a new year gift to the people of Delhi, announcing a 50 per cent subsidy on power consumption of up to 400 units.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X