എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രത്യേകത, ഭഗത് സിംഗിന്റെ ഗ്രാമത്തില്‍ വെച്ച് അധികാരത്തിലേറും
ദില്ലി: രാജ്യം ഇതുവരെ കാണാത്തൊരു തരംഗമാണ് പഞ്ചാബില്‍ സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കി ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഗംഭീര ജയം സ്വന്തമാക്കിയിരിക്കുകയാണ്. 92 സീറ്റിലാണ് അവര്‍ വിജയിച്ചത്. ഭഗവന്ത് മന്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ ഒരുങ്ങുകയാണ്. അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ നടത്താനാണ് എഎപിയുടെ പ്ലാന്‍. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായതാണ്. ധുരിയില്‍ നിന്ന് 58206 വോട്ടിന്റെ മെഗാ ഭൂരിപക്ഷത്തിനാണ് ഭഗവന്ത് മന്‍ വിജയിച്ചിരിക്കുന്നത്. എഎപിക്ക് അനുകൂലമായി തരംഗമുണ്ടാകില്ലെന്ന് പ്രവചിച്ചവര്‍ക്ക് മുഴുവന്‍ തെറ്റുന്ന കാഴ്ച്ചയാണ് പഞ്ചാബില്‍ കണ്ടത്.

കോണ്‍ഗ്രസിന് ആകെ 18 സീറ്റാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ 18 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അവിടെ നിന്നാണ് പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായത്. അകാലിദളും ബിജെപിയും രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ സംഘടയില്ലാത്ത സാഹചര്യങങള്‍ കൂടി വരുമ്പോള്‍ അത് സഹായിക്കാന്‍ കൂടിയാണ് മാര്‍ഗങ്ങള്‍. യോഗി സര്‍ക്കാരില്‍ പങ്കാളിയായ പല നേതാക്കളും ഇത് വരെ ചെയ്ത് പിന്തുടര്‍ന്നിരിക്കുന്നത് ഈ രീതിയാണ്. പഞ്ചാബില്‍ പ്രമുഖരെല്ലാം തോറ്റു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രണ്ട് മണ്ഡലത്തിലും തോറ്റു. ചംകോര്‍ സഹോബിലും ബദോറിലുമാണ് പരിക്കുള്ളത്. മുന്‍ മുഖ്യമന്ത്രിമാരായ രജീന്ദര്‍ കൗര്‍ ഭട്ടല്‍, പ്രകാശ് സിംഗ് ബാദല്‍, അമരീന്ദര്‍ സിംഗ് എന്നിവര്‍ തോല്‍വി നേരിട്ടു.
അകാലിദള്‍ അധ്യക്ഷന്‍ ജലാലാബാദില്‍ നിന്ന് എഎപി തോല്‍വി നേരിട്ടു. പറയുന്നുണ്ട്. ഇതിന് പുറമേ നവജ്യോത് സിംഗും പ്രധാന നഗരത്തില്‍ തോറ്റു. 2017ല്‍ എഎപി 23.72 വോട്ടാണ് നേടിയത്. കോണ്‍ഗ്രസിന് 38.5 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനും 25.24 ശതമാനം വോട്ടുകള്‍ അകാലിദളിനും ലഭിച്ചിരുന്നു. അതേസമയം അടുത്ത മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. പഞ്ചാബില്‍ മന്ത്രിസഭ രുപീകരണം ഭഗത് സിംഗ് പൈതൃക ഗ്രാമമായ നവാസ് ഷെഹറില്‍ നിന്ന് നടത്തുമെന്നാണ് ഭഗവന്ത് മന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.. പഞ്ചാബിലെ ഖട്കര്‍ കാലനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
അതേസമയം പഞ്ചാബിലെ ഒരു സര്‍ക്കാര്‍ ഓഫീസും മുഖ്യമന്ത്രിയുടെ ചിത്രം സൂക്ഷിക്കില്ലെന്നും ഭഗവന്ത് മന്‍ പഞ്ഞു. പകരം ഭഗത് സിംഗിന്റെയും ബിആര്‍ അംബേദ്കറുടെയും ചിത്രങ്ങളാണ് സര്‍ക്കാര്‍ ഓഫീസിലുണ്ടാവുകയെന്നും മന്‍ പറഞ്ഞു. എഎപി രാജ്യത്താകെ വിപ്ലവം ഉണ്ടാക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാള്‍ തീവ്രവാദിയല്ലെന്ന് ജനങ്ങള്‍ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് പ്രമുഖ നേതാക്കള്‍ക്കെല്ലാം നേരിട്ടത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി, നവജ്യോത് സിംഗ് സിദ്ദു, അമരീന്ദര്‍ സിംഗ് എന്നിവരെല്ലാം തോറ്റു. പ്രകാശ് സിംഗ് ബാദലും സുഖ്ബീര്‍ സിംഗ് ബാദലും തോറ്റവരിലുണ്ട്. എഎപി ഇവരുടെ കോട്ടയിലെല്ലാം വലിയ നേട്ടമുണ്ടാക്കുകയായിരുന്നു.












Click it and Unblock the Notifications