സുന്ദരികളായ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് സോംനാഥ് ഭാരതി
ആം ആദ്മി പാര്‍ട്ടി എംഎല്‍എയും ദില്ലിയിലെ മുന്‍ നിയമ മന്ത്രിയുമായ സോമനാഥ് ഭാരതി വീണ്ടും വിവാദത്തില്‍ . സ്ത്രീ സുരക്ഷ സംബന്ധിച്ച വിവാദപരമായ പ്രസ്താവനയാണ് അദ്ദേഹത്തിന് വീണ്ടും തലവേദനയായത്.
ദില്ലി സര്‍ക്കാരിന് പോലീസിനു മേല്‍ നിയന്ത്രണം നല്‍കിയാല്‍ സുന്ദരികളായ സ്ത്രീകള്‍ക്ക് അര്‍ധരാത്രിയിലും നിര്‍ഭയം സഞ്ചരിക്കാനുളള സാഹചര്യമുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്

സര്‍ക്കാരിനു സുരക്ഷാ ചുമതലയില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ സുന്ദരികളായവര്‍ക്ക് അര്‍ധരാത്രിയില്‍ പോലും പേടിയില്ലാതെ നടക്കാനാകുമെന്നു തനിക്ക് ഉറപ്പുണ്ട്. വനിതകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു ദില്ലി നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് സോംനാഥ് ഭാരതിയുടെ അഭിപ്രായപ്രകടനം.
ലൈംഗിക ചുവയുള്ള പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നു നിലപാടു വിശദീകരിച്ച് ഭാരതി ഫെയ്‌സ്ബുക്കില്‍ പ്രസ്താവനയിറക്കി. നിറയെ ആഭരണമണിഞ്ഞ സുന്ദരികളായ സ്ത്രീകള്‍' എന്നാണ് താന്‍ പറഞ്ഞതെന്ന് സോമനാഥ് ഭാരതി പറഞ്ഞു.












Click it and Unblock the Notifications