'മതനിരപേക്ഷമാണെന്ന് തെളിയിക്കുന്നതിൽ എഎപി പരാജയപ്പെട്ടു'; ഡൽഹിയിലെ തോൽവിയിൽ അമർത്യസെൻ
ഡൽഹി: കോൺഗ്രസും-ആം ആദ്മിയും തമ്മിൽ ഡൽഹിയിൽ സഖ്യം വേണമായിരുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ അമർത്യ സെൻ. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഹിന്ദുത്വ രാജ്യം വേണ്ടെന്ന കാഴ്ചപ്പാടുള്ളവരാണ്. ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണമെങ്കിൽ ഇന്ത്യയെ ബഹുസ്വരതയുടെ ഉത്തമ മാതൃകയാക്കി മാറ്റിയ കാര്യങ്ങളിൽ ഐക്യം മാത്രമല്ല, യോജിപ്പും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയോട് കൂടി കാണേണ്ടതില്ല. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന്റ അതിന്റേതായ പ്രധാന്യമുണ്ട്. എഎപിയാണ് അവിടെ വിജയിച്ചതെങ്കിൽ നിർണായകമായേനെ. പല മണ്ഡലങ്ങളിലേയും കണക്കുകൾ പരിശോധിച്ചാൽ എ എ പിയെക്കാൾ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമാണ് ബി ജെ പി ജയിച്ചത്. ചിലപ്പോൾ കോൺഗ്രസ് നേടിയ വോട്ടുകൾക്ക് തുല്യമായി.

എന്താണ് ആം ആംദ്മിയുടെ പ്രതിബദ്ധത. തങ്ങൾ ഉറച്ച മതനിരപേക്ഷതയിൽ വിശ്വസിക്കുന്നുവെന്നും എല്ലാ ഇന്ത്യക്കാർ്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ബോധ്യപ്പെടുത്താൻ ആം ആദ്മിക്ക് കഴിഞ്ഞെന്ന് ഞാൻ കരുതുന്നില്ല. വർഗീയതയ്ക്കെതിരായ ആം ആദ്മിയുടെ പ്രതിബദ്ധത എത്രത്തോളമാണെന്നത് തന്നെ വ്യക്തമല്ല. എ എ പി ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടില്ല ', അദ്ദേഹം പറഞ്ഞു.
അതേസമയം ഡൽഹിയിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ആം ആദ്മി ചെയ്ത പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ വിഷയങ്ങളിൽ ആം ആദ്മിക്കൊപ്പം കോൺഗ്രസും കൈകോർക്കണമായിരുന്നുവെന്നും അമർത്യസെൻ ചൂണ്ടിക്കാട്ടി. 'ദുബായിൽ ഉള്ള എന്റെ മകൻ ഇവിടെ എഎപി ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ചെയ്ത മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കാറുണ്ട്. അവരുടെ സ്കൂളുകൾ ആശുപത്രികൾ അതെല്ലാം നമ്മുക്ക് ഇഷ്ടമാണ്. അവയെല്ലാം കൂടുതൽ വിപുലമാക്കണം.
ഡൽഹിയിലെ പൊതുസേവനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ കാണിച്ച അലംഭാവം ഭരണത്തിലിരിക്കുന്നവരെ മദ്യ ലൈസൻസുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. ആം ആദ്മി പാർട്ടി നേതാക്കൾ കേസിൽ കസ്റ്റഡിയിലായി, ചിലർ ഇപ്പോഴും വിചാരണ കാത്ത് നിൽക്കുകയാണ്. മതനിരപേക്ഷത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ആം ആദ്മി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. കോൺഗ്രസുമായി കൈകോർക്കാനും ശ്രമിക്കണമായിരുന്നു', അദ്ദേഹം പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇക്കുറി ആം ആദ്മി നേരിട്ടത്. 70 അംഗ നിയമസഭയിൽ വെറും 22 സീറ്റുകൾ മാത്രമാണ് നേടിയത്. ബി ജെ പിക്ക് 48 സീറ്റുകൾ ലഭിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications