Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപിക്ക് സാമ്പത്തിക നയമില്ലെന്ന് കാരാട്ട്

അഗര്‍ത്തല: ഇത്രയും നാളും ആം ആദ്മി എന്നൊരു പാര്‍ട്ടി തന്നെ ഉണ്ടോ എന്ന് സംശയം ഉണ്ടായിരുന്ന സിപിഎം കാര്‍ക്ക് ഇപ്പോള്‍ സംശയം മറ്റൊന്നാണ്. ഈ ആം ആദ്മി പാര്‍ട്ടിക്ക് എന്തെങ്കിലും പ്രത്യയ ശാസ്ത്ര അടിത്തറയുണ്ടോ, സംഘടനാ സംവിധാനമുണ്ടോ, പാര്‍ട്ടി പരിപാടിയുണ്ടോ, പാര്‍ട്ടി ഭരണഘടനയെങ്കിലും ഉണ്ടോ...? ഇതൊന്നും ഇല്ലാത്ത ഒരു പാര്‍ട്ടിയെ അംഗീകരിക്കാന്‍ സിപിഎമ്മിനെക്കൊണ്ട് പറ്റുകയേ ഇല്ല.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കാര്യം വ്യക്തമായിത്തന്നെ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് സാമ്പത്തിക നയങ്ങളില്‍ നിലപാടില്ലത്രെ. സമ്പത്തിക നയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എഎപി വ്യക്തത വരുത്തണം എന്ന് കാരാട്ട് ഉപദേശിക്കുന്നുമുണ്ട്.

Prakash Karat

സാമ്പത്തിക കാര്യങ്ങളിലും സിപിഎം പറയുന്ന മറ്റ് കാര്യങ്ങളിലും വ്യക്തത വരുത്തിക്കഴിഞ്ഞാല്‍ പ്രകാശ് കാരാട്ട് സിപിഎം വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമോ എന്നൊന്നും ആരും ചോദിച്ചു കളയരുത്. ഇതൊക്കെ വെറുതേ പറഞ്ഞ് പോകുന്നതല്ലേ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കിട്ടിയ മൂന്ന് സീറ്റുകളും ഇത്തവണ ബിജെപി പിടിച്ചെടുത്ത് കൊണ്ടു പോയി. അതേ സമയം ആം ആദ്മി പാര്‍ട്ടിയാണെങ്കില്‍ ആദ്യ മത്സരത്തില്‍ തന്നെ ദില്ലിയില്‍ 28 സീറ്റ് നേടുകയും ചെയ്തു.

വലിയ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ്, അഴിമതി വിരുദ്ധരാണ്, മനുഷ്യ സ്‌നേഹികളാണ് എന്നൊക്കെ പറയുന്ന സിപിഎമ്മിന് എന്തേ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് വളരാന്‍ പറ്റാതിരുന്നത്. നേരത്തെ പറഞ്ഞത് പോലെ വ്യക്തമായ സാമ്പത്തിക നയവും വിദേശ നയവും വര്‍ഗ്ഗീയ വിരുദ്ധ നിലപാടും ഒക്കെ കൂട്ടിനുണ്ടായിരുന്നില്ലേ...?

എന്നിട്ടിപ്പോള്‍ രാജസ്ഥാനിലേറ്റ തോല്‍വിക്ക് കാരാട്ടിന്റെ വിശദീകരണം കൂടി കേള്‍ക്കുമ്പോള്‍ അല്‍പമെങ്കിലും ഇടത് ബോധമുള്ളവര്‍ ബോധം കെട്ട് വീഴും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് രാജസ്ഥാനില്‍ കിട്ടിയത് കോണ്‍ഗ്രസ് വിരുദ്ധ വോട്ടായിരുന്നു. ഇത്തവണ അത് ബിജെപിക്കാണത്രെ കിട്ടിയത്. അപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ ഗുണപരമായ വിജയം നേടിയതല്ല, ഭാഗ്യത്തിന് ജയിച്ചതാണ് എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+