ആപിന്റെ കൈയ്യില്‍ പൈസയില്ല; സംഭാവന ചോദിച്ച് മുഖ്യമന്ത്രി
ദില്ലി : ദില്ലിയില്‍ വീണ്ടും അധികാരത്തില്‍ വന്ന എഎപിഇപ്പോള്‍ സാമ്പത്തിക ദാരിദ്ര്യത്തിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉദാരമായി സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പാര്‍ട്ടിക്ക് ദൈനംദിന ചെലവുകള്‍ക്ക് പണമില്ലെന്നാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍.

തെറ്റായ വഴി വേണ്ട
തെറ്റായ വഴികളിലൂടെ പാര്‍ട്ടി ഫണ്ട് ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടാണ് പൊതുജനങ്ങളോട് സംഭാവന ചോദിക്കുന്നതെന്ന് കെജ്രിവാള്‍

പണം തീര്‍ന്നു
സത്യസന്ധമായ രാഷ്ട്രീയം തുടരണമെന്നാണ് ആഗ്രഹം. അധികാരമേറ്റതിനു ശേഷം, പാര്‍ട്ടിയുടെ പക്കലുണ്ടായിരുന്ന പണം തീര്‍ന്നു.

മുഖ്യമന്ത്രി സംഭാവന ചോദിക്കുകയോ?
മുഖ്യമന്ത്രിയായിട്ടും സംഭാവന ചോദിക്കുന്ന ഇയാള്‍ വേറിട്ടൊരു മുഖ്യമന്ത്രിയാണെന്ന് നിങ്ങള്‍ക്ക് പറയാം.

അഴിമതിയുടെ വഴി വേണ്ട
വഴിവിട്ട മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ആരോടും ചോദിക്കേണ്ട കാര്യമില്ല. പക്ഷേ, അഴിമതിയുടെ വഴി തേടാന്‍ ഉദ്ദേശിക്കുന്നില്ല കെജ്രിവാള്‍ പറഞ്ഞു.

കണക്കുകള്‍ കയ്യിലുണ്ട്
മേശക്കടിയിലൂടെ ഒരു പൈസ പോലും ഞങ്ങള്‍ വാങ്ങിയിട്ടില്ല. ഞങ്ങള്‍ക്ക് ലഭിച്ച ഓരോ രൂപയുടെയും കണക്കുകള്‍ ഞങ്ങളുടെ കൈവശമുണ്ട്.












Click it and Unblock the Notifications