കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി അധികാരത്തിലെത്താന്‍ കാരണങ്ങള്‍ ഇതാണ്.... കേന്ദ്ര പദ്ധതികളെ കടത്തിവെട്ടിയ പദ്ധതികള്‍!!

Google Oneindia Malayalam News

ദില്ലി: കണക്കുകൂട്ടലുകളൊന്നും തെറ്റാതെ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ വരുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷ വെച്ചിരുന്ന ബിജെപിയെ തകര്‍ത്ത് ഇങ്ങനൊരു നേട്ടത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും അരവിന്ദ് കെജ്‌രിവാളിനെ സഹായിച്ചത് എന്തൊക്കെയാണെന്ന് സ്വാഭാവികമായും സംശയങ്ങളുണ്ടാവാം. പ്രധാനമായും ദില്ലിയില്‍ കൊണ്ടുവന്ന സുപ്രധാന പദ്ധതികള്‍ തന്നെയാണ് അദ്ദേഹത്തിന് ഗുണകരമായതെന്ന് ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു.

1

എഎപിയുടെ മൊഹല്ല ക്ലിനിക്കുകള്‍ ജനപ്രിയമാണ്. ഏറ്റവുമധികം പേര്‍ ഇതിനെയാണ് പിന്തുണച്ചത്. നല്ല ആരോഗ്യ പരിപാലനമാണ് ദില്ലി സര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ആരോഗ്യ പദ്ധതിയേക്കാള്‍ ഒരുപടി മുന്നിലാണ് മൊഹല്ല ക്ലിനിക്കുകളുടെ പദ്ധതി. ദില്ലിയില്‍ 37 ശതമാനം പേര്‍ വികസനത്തിനാണ് വോട്ട് ചെയ്തത്. ഇതില്‍ നിന്ന് തന്നെ ഫലം ബിജെപിക്കെതിരെയാവുമെന്ന് വ്യകതമാണ്.

എഎപി 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമാക്കിയതും വലിയ വഴിത്തിരിവാണ്. ഇത് പ്രകടനപത്രികയിലുമുണ്ട്. നിത്യേന 700 ലിറ്റര്‍ സൗജന്യമായി വെള്ളം നല്‍കുമെന്ന പ്രഖ്യാപനവും എഎപി നടത്തിയിരുന്നു. തൊഴിലെടുക്കുന്ന മധ്യവര്‍ഗം ശക്തമായി കെജ്‌രിവാളിനെ പിന്തുണച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്ന പ്രഖ്യാപനം വീട്ടമ്മമാരുടെ വോട്ടുകള്‍ എളുപ്പത്തില്‍ നേടുന്നതിനാണ് എഎപിയെ സഹായിച്ചത്.

പഞ്ചാബി വിഭാഗത്തിന്റെ വോട്ടുകള്‍ കൂടുതലായി കെജ്‌രിവാളിനാണ് ലഭിച്ചത്. എസ്‌സി വിഭാഗം, മുസ്ലീങ്ങള്‍്, ഒബിസി എന്നിവരും ജനാധിപത്യ രീതിയിലുള്ള കെജ്‌രിവാളിന്റെ പ്രവര്‍ത്തനത്തെ പിന്തുണച്ചു. എന്നാല്‍ ഇത്തരം ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ചില്ല. ബിജെപി വന്നാല്‍ എഎപിയുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തുമെന്ന പ്രചാരണവും വോട്ടര്‍മാരെ ഭയപ്പെടുത്തിയിരുന്നു.

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍

English summary
aap have so many reason to get the power in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X