ഗുജറാത്തില്‍ ആപ്പിന്‍റെ ചൂല്‍ യാത്ര
അഹമ്മദാബാദ്. നരേന്ദ്രമോഡിയുടെ തട്ടകത്തില്‍ എഎപിയുടെ ചൂല്‍ യാത്ര. ഗുജറാത്ത് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളെയറിയിക്കുന്നതിനാണ് എഎപി ഗുജറാത്തില്‍ ചൂല്‍ യാത്ര നടത്തുന്നത്. അഹമ്മദാബാദില്‍ നിന്നും ആരംഭിയ്ക്കുന്ന യാത്രയെ മാധ്യമപ്രവര്‍ത്തകന്‍ ആശുതോഷ് നയിക്കും
33 ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന യാത്ര ജനവരി 30 ന് ഗാന്ധിനഗറില്‍ സമാപിയ്ക്കും. ഗാന്ധി നഗറിലെ മഹാത്മ മന്ദിരത്തിലാണ് ചൂല്‍ യാത്ര സമാപിയ്ക്കും. മോഡിയുടെ മണ്ഡലം ഉള്‍പ്പടെ 26 ലേക്‌സഭാ മണ്ഡലങ്ങളില്‍ എഎപി മത്സരിയ്ക്കും. സംസ്ഥാനതലത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ രണ്ട് ദിവസത്തെ കോര്‍ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് എഎപി തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയതോടെ അവസാനിയ്ക്കുക. ഗുജറാത്തില്‍ ഇനി ത്രികോണ മത്സരമാകും നടക്കുക.
ദില്ലിയിലെ വിജയം ഗുജറാത്തിലും ആപ്പിനെ തുണയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുള്ളവരുടെ തിരക്ക് അവസാനിയ്ക്കുന്നില്ല. ദില്ലിയിലെ വിജയം താത്ക്കാലികമാണെന്ന് പറഞ്ഞ് പ്രമുഖ നേതാക്കള്‍ ആപ്പിനെ ആക്ഷേപിയ്ക്കുന്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക് അഭിമാനപ്രശ്നം തന്നെയാണ്.












Click it and Unblock the Notifications