ദില്ലി: സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മിക്ക് പേടിയോ?
ദില്ലി: തലസ്ഥാന നഗരിയില്‍ കൈയ്യെത്തും ദൂരത്ത് നില്‍ക്കുന്ന ഭരണം പിടിച്ചെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് പേടിയോ? പറയുന്ന തത്വങ്ങളെല്ലാം ഭരണത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പറ്റില്ലെന്നാണ് ആം ആദ്മിയുടെ പേടി എന്ന് പറയുന്നവരുണ്ട്. ആ കൂട്ടത്തില്‍ പെട്ട ബി ജെ പി നേതാവാണ് കീര്‍ത്തി ആസാദ്. ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാതെ ആം ആദ്മി പാര്‍ട്ടി പേടിച്ച് പിന്മാറുകയാണ് എന്നാണ് ആസാദ് പറയുന്നത്.
എങ്ങനെ ഭരണം നടത്തിക്കൊണ്ടുപോകും എന്ന പേടികൊണ്ടാണ് ആം ആദ്മി പാര്‍ട്ടി മടിച്ചുനില്‍ക്കുന്നത് എന്നും അദ്ദേഹം പറയുന്നു. എ എ പിയുടെ എം എല്‍ എമാരില്‍ പലരും ഇനിയും പക്വത വന്നിട്ടില്ല. പലരും എട്ടാം ക്ലാസ് പോലും പാസാകാത്തവരാണ്. ഭരണം സ്വീകരിക്കാതെ തല്‍ക്കാലം മാറിനില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെക്കുറിച്ച് ആസാദ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ സഹായത്തോടെ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണം നടത്തണമെന്ന് രണ്ട് ദിവസം മുന്‍പ് കീര്‍ത്തി ആസാദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ആസാദ് മുന്‍പ് ഇത് പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി ജനവികാരത്തെ വില കുറച്ച് കാണരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
70 അംഗ ദില്ലി നിയമസഭയില്‍ 32 അംഗങ്ങളുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ആം ആദ്മിക്ക് 28 ഉം ഭരണകക്ഷിയായ കോണ്‍ഗ്രസിന് എട്ട് സീറ്റുമാണ് ഉള്ളത്. ബി ജെ പി താല്‍പര്യമില്ല എന്ന് മറുപടി നല്‍കിയതിനെത്തുടര്‍ന്നാണ് ലഫ് ഗവര്‍ണര്‍ എ എ പി കണ്‍വീന്‍ അരവിന്ദ് കെജ്രിവാളിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ മറുപടി പറയാന്‍ പത്ത് ദിവസം കൂടി വേണമെന്നാണ് കെജ്രിവാളിന്റെ നിലപാട്.












Click it and Unblock the Notifications