രാഹുലിനെതിരെ എഎപി മത്സരിക്കും
ദില്ലി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചന. കവി കുമാര്‍ വിശ്വാസ് ആയിരിക്കും രാഹുലിനെതിരെ മത്സരിക്കുക എന്നാണ് അറിയുന്നത്.
ആരുടേയും പേര് പറയാതെ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ആണ് ഇക്കാര്യം ആറിയച്ചത്. 'യുവരാജാവിനെതിരെ' ഞങ്ങളുടെ 'യുവ ഹൃദയ സാമ്രാട്ട് ' മത്സരിച്ചേക്കും എന്നാണ് സിസോദിയ പറഞ്ഞത്.

ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വാഗ്മികളില്‍ ഒരാളാണ് കവിയായ കുമാര്‍ വിശ്വാസ്. സോഷ്യല്‍ മീഡിയകളില്‍ നല്ല സ്വാധീനം ഉള്ള വ്യക്തിയും ആണ് ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ത്ഥിയായിട്ടാണ് കുമാര്‍ വിശ്വാസിനെ വിലയിരുത്തുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏത് തരത്തില്‍ ആയിരിക്കും പാര്‍ട്ടി രംഗത്ത് വരിക എന്ന കാര്യം അരവിന്ദ് കെജ്രിവാള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരേയും എഎപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.












Click it and Unblock the Notifications