• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍

  • By Desk

ലഖ്‌നൗ: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ആവര്‍ത്തിച്ച ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഉത്തര്‍ പ്രദേശ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന യുപി പിടിച്ചവരാണ് ഇന്ത്യ ഭരിച്ചവര്‍. അതുകൊണ്ടുതന്നെ യുപി ലക്ഷ്യമാക്കി കെജ്രിവാളും സംഘവും എത്തുമ്പോള്‍ വെല്ലുവിളി ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെയാകും.

ഉത്തര്‍ പ്രദേശില്‍ മൂന്ന് മാസത്തെ പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ബൃഹദ് പദ്ധതിയാണ് പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടി വൃത്തങ്ങള്‍ ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍ എഎപിയുടെ വരവ് യുപിയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്ന ആരോപണവുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ദില്ലിയില്‍ സംഭവിച്ചത്

ദില്ലിയില്‍ സംഭവിച്ചത്

ദില്ലിയില്‍ മികച്ച വിജയമാണ് എഎപി ആവര്‍ത്തിച്ചത്. ബിജെപി മുന്നേറിയെങ്കിലും എഎപിയുടെ മികവിന് അടുത്തെത്താന്‍പോലും സാധിച്ചില്ല. 70ല്‍ 62 സീറ്റ് നേടി എഎപി വിജയക്കൊടി നാട്ടിയപ്പോള്‍ കോണ്‍ഗ്രസ് പതിവ് പോലെ സംപൂജ്യരായി. ബിജെപി മൂന്നില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു.

എഎപിക്ക് ആത്മവിശ്വാസം

എഎപിക്ക് ആത്മവിശ്വാസം

ദില്ലി ഫലം എഎപിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. തുടര്‍ന്നാണ് അവര്‍ ഹരിയാന, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ സ്വാധീനം ശക്തമാക്കിയാല്‍ മാത്രമേ ദേശീയ രാഷ്ട്രീയ രംഗത്ത് ശോഭിക്കാന്‍ സാധിക്കൂ.

ഉത്തര്‍ പ്രദേശിന്റെ പ്രാധാന്യം

ഉത്തര്‍ പ്രദേശിന്റെ പ്രാധാന്യം

ഉത്തര്‍ പ്രദേശില്‍ സ്വാധീനം ചെലുത്തിയവരാണ് ഇന്ത്യ എക്കാലത്തും ഭരിച്ചിട്ടുള്ളത്. യുപി ഒരു കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. അന്ന് രാജ്യം ഭരിച്ചതും കോണ്‍ഗ്രസ് തന്നെ. പിന്നീട് പ്രാദേശിക കക്ഷികള്‍ യുപിയില്‍ പിടി മുറുക്കിയപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ വിള്ളലുണ്ടായി.

ബിജെപിയുടെ നേട്ടം

ബിജെപിയുടെ നേട്ടം

ഇന്ന് യുപി അടക്കി വാഴുന്നത് ബിജെപിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 330ലധികം സീറ്റിന്റെ ബലത്തിലാണ് ബിജെപിയുടെ ഭരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റും ബിജെപി നേടി. അതുകൊണ്ടുതന്നെയാണ് രാജ്യഭരണം ബിജെപിക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്. പ്രതിപക്ഷ വോട്ടുകള്‍ ചിതറിയതും യുപിയില്‍ ബിജെപിക്ക് നേട്ടമായിരുന്നു.

2014ല്‍ എഎപിക്ക് സംഭവിച്ചത്

2014ല്‍ എഎപിക്ക് സംഭവിച്ചത്

ഈ സാഹചര്യം വിലയിരുത്തിയാണ് എഎപി ഉത്തര്‍ പ്രദേശ് ലക്ഷ്യമിട്ട് വരുന്നത്. 2014ല്‍ മോദിക്കെതിരേ വാരണാസിയില്‍ എഎപി കണ്‍വീനര്‍ കെജ്രിവാള്‍ മല്‍സരിക്കുകയും രണ്ട് ലക്ഷത്തിലധികം വോട്ട് നേടി രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പക്ഷേ അവര്‍ക്ക് യുപിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

പ്രിയങ്കയും ആസാദും കെജ്രിവാളും

പ്രിയങ്കയും ആസാദും കെജ്രിവാളും

ഉത്തര്‍ പ്രദേശില്‍ ഇന്ന് കോണ്‍ഗ്രസ് ശക്തമല്ല. പ്രിയങ്കാ ഗാന്ധിയെ ഇറക്കി തിരിച്ചുപിടിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നുണ്ട.് അതിനിടെയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ എഎപിയും യുപിയിലേക്ക് എത്തുന്നു.

എഎപിയുടെ യുപി തുടക്കം ഇങ്ങനെ

എഎപിയുടെ യുപി തുടക്കം ഇങ്ങനെ

ഉത്തര്‍ പ്രദേശില്‍ മൂന്ന് മാസത്തെ മെംബര്‍ഷിപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ് ആംആദ്മി. മാര്‍ച്ച് 23ന് തുടങ്ങി ജൂണ്‍ 23ന് അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 1200 എഎപി വൊളണ്ടിയര്‍മാരെ പ്രചാരണത്തിന് ഉപയോഗിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

പ്രധാന പ്രചാരണ വിഷയം

പ്രധാന പ്രചാരണ വിഷയം

ത്രിതല പഞ്ചായത്ത് തലത്തിലും നഗരങ്ങളിലും പ്രത്യേകം പ്രചാരണം നടത്തുമെന്ന് എഎപി യുപി സംസ്ഥാന അധ്യക്ഷന്‍ സഭജീത് സിങ് പറഞ്ഞു. വിദ്യാഭ്യാസം തന്നെയാണ് പ്രധാനമായും എഎപി മുന്നോട്ട് വയ്ക്കുക. സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണവും നടക്കുമെന്നും സഭജീത് സിങ് പറഞ്ഞു.

യുപിയുടെ ആവശ്യം

യുപിയുടെ ആവശ്യം

ദില്ലിയിലെ സ്‌കൂളുകളില്‍ എഎപി സര്‍ക്കാര്‍ വരുത്തിയ മാറ്റമാണ് തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുക. ഉത്തര്‍ പ്രദേശില്‍ കാര്യമായ മാറ്റം വേണ്ടത് വിദ്യാഭ്യാസ മേഖലയിലാണ്. ഇവിടെ വാണിജ്യ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കുന്നത്. അതില്‍ മാറ്റം വരുത്തുമെന്നും എഎപി അധ്യക്ഷന്‍ പറഞ്ഞു.

യുപിയില്‍ നിലവിലെ അംഗങ്ങള്‍

യുപിയില്‍ നിലവിലെ അംഗങ്ങള്‍

ഉത്തര്‍ പ്രദേശില്‍ നിലവില്‍ എഎപിക്ക് നാല് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചാരണത്തിലൂടെയാണ് ഇത്രയും അംഗങ്ങളെ പാര്‍ട്ടിക്ക് ലഭിച്ചത്. 2022ല്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായി അടിത്തറ ശക്തമാക്കുകയാണ് എഎപി.

 പുതിയ ലക്ഷ്യം ഗ്രാമങ്ങള്‍

പുതിയ ലക്ഷ്യം ഗ്രാമങ്ങള്‍

യുപിയിലെ ഓരോ ജില്ലകള്‍ക്കും വേണ്ടി 5000 പോസ്റ്ററുകളും ബാനറുകളും എഎപി പുറത്തിറക്കും. എഎപിയുടെ രാഷ്ട്രീയ മാതൃകയും വികസനവുമാകും ബാനറില്‍. യുപിയിലെ 60 ജില്ലകളില്‍ എഎപിക്ക് പാര്‍ട്ടി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി ഗ്രാമീണ മേഖലയില്‍ സ്വാധീനം ശക്തമാക്കാനാണ് തീരുമാനം.

 എഎപിയുടെ പല നേതാക്കളും യുപിക്കാര്‍

എഎപിയുടെ പല നേതാക്കളും യുപിക്കാര്‍

മത-ജാതി ശക്തികള്‍ക്കെതിരായ പോരാട്ടം തുടരും. യുപിയില്‍ നിന്നുള്ള ഒട്ടേറെ എഎപി നേതാക്കള്‍ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചിരുന്നു. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സത്യേന്ദ്ര ജെയ്ന്‍, ഇമ്രാന്‍ ഹുസൈന്‍ തുടങ്ങിയ എഎപി നേതാക്കളെല്ലാം യുപിക്കാരാണ്. ഇവരുടെ സേവനവും പാര്‍ട്ടി യുപിയില്‍ ഉപയോഗിക്കുമെന്ന് എഎപി വാക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

ബിജെപിക്ക് 'എട്ടിന്റെ പണി' കൊടുത്ത് കമല്‍നാഥ് സര്‍ക്കാര്‍; അട്ടിമറി ആസൂത്രകന്റെ മുനയൊടിച്ചു

English summary
AAP Launches Special Membership Campaign in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X