കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ പോരിന് കെജ്രിവാള്‍; അങ്ങനെ സംഭവിച്ചാല്‍ എഎപി രാഷ്ട്രീയം വിടും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് ചോദ്യം ചെയ്താണ് കെജ്രിവാളിന്റെ പ്രതികരണം. ബിജെപി കൃത്യമായ സമയം തിരഞ്ഞെടുപ്പ് നടത്തി ജയിച്ചാല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. മൂന്ന് തദ്ദേശ സ്ഥാപനങ്ങളും ഏകീകരിക്കുന്ന ബില്ല് കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച പാസാക്കിയിരുന്നു. ഡല്‍ഹി നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകളാണ് ഒന്നാക്കി മാറ്റിയത്. ഇതിനെതിരെ എഎപി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് ഈ ഏകീകരണം എന്ന് എഎപി ആരോപിക്കുന്നു.

a

ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങള്‍ എന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ ചെറുപാര്‍ട്ടികളെയും ചെറിയ തിരഞ്ഞെടുപ്പുകളെയും ഭയപ്പെടുകയാണ്. കൃത്യമായ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ട്വിറ്ററിലും ബിജെപിക്കെതിരെ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് അകാരണമായി നീട്ടി കൊണ്ടുപോകുന്നത് സ്വാതന്ത്ര സമര സേനാനികളെയും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരെയും അപമാനിക്കലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍ദിലീപ് കേസില്‍ നിര്‍ണായക നീക്കം; പ്രമുഖ നടിയെ ഉടന്‍ ചോദ്യം ചെയ്യും... ഹര്‍ഷിത അട്ടല്ലൂരി ടീമില്‍

ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചവര്‍ ജനാധിപത്യ രാജ്യമാണ് സ്വപ്‌നം കണ്ടത്. എന്നാല്‍ കൃത്യമായ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി തയ്യാറാകുന്നില്ല. പരാജയ ഭീതിയില്‍ തിരഞ്ഞെടുപ്പ് നീട്ടുകയാണ് ബിജെപി. ഇപ്പോള്‍ അവര്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പാണ് നീട്ടുന്നത്. നാളെ അവര്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളും നീട്ടുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകള്‍ ഒന്നാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ നടപ്പ് ബജറ്റ് സമ്മേളനത്തില്‍ ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. നിലവില്‍ മൂന്ന് കോര്‍പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. 2012 മുതല്‍ മൂന്നിടത്തും ബിജെപി ഭരണം തുടരുകയാണ്. മൂന്നിടത്തും തിരഞ്ഞെടുപ്പ് നടക്കേണ്ട സമയം അതിക്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം ആദ്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് നീട്ടിവച്ച് ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തരുത് എന്ന് അന്ന് തന്നെ കെജ്രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് പുതിയ ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.

ദേശീയതലത്തില്‍ എഎപി വലിയ ശക്തിയായി മാറുകയാണ്. ഡല്‍ഹിയില്‍ മാത്രമായിരുന്ന ഭരണം ഇപ്പോള്‍ പഞ്ചാബിലേക്കും വ്യാപിപ്പിച്ചു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം കിട്ടിയതോടെ കോണ്‍ഗ്രസിനൊപ്പമെത്തിയിരിക്കുകയാണ് എഎപി.

English summary
AAP Leader Arvind Kejriwal Dare BJP in MCD Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X