കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ അയോധ്യയില്‍; രാമക്ഷേത്രം സന്ദര്‍ശിക്കാനായത് മഹാ ഭാഗ്യം, കൂടെ ഒരു പ്രഖ്യാപനവും

Google Oneindia Malayalam News

ലഖ്‌നൗ: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അയോധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയ അദ്ദേഹം ഇന്നാണ് ക്ഷേത്രത്തിലെത്തിയത്. രാംലല്ലയ്ക്ക് മുമ്പില്‍ തൊഴാനായാത് മഹാ ഭാഗ്യമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇതിന് അവസരം ലഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അയോധ്യയിലേക്ക് കൂടുതല്‍ പേര്‍ക്ക് എത്താന്‍ സൗകര്യമൊരുക്കും. ഡല്‍ഹി സര്‍ക്കാരിന് സൗജന്യ തീര്‍ഥാടന പദ്ധതിയുണ്ട്. ഈ പദ്ധതിയില്‍ അയോധ്യയെ കൂടി ഉള്‍പ്പെടുത്തുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു.

k

രാജ്യത്തെ പൗരന്‍മാര്‍ സന്തോഷത്തോടെ ജീവിക്കുന്നതിന് അനുഗ്രഹമുണ്ടാകണമെന്ന് പ്രാര്‍ഥിച്ചുവെന്ന് കെജ്രിവാള്‍ പറഞ്ഞു. കൊറോണ വ്യാധി വേഗം ഇല്ലാതാകാനും വരും നാളുകളില്‍ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനും പ്രാര്‍ഥിച്ചു. ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ ചീഫ് മിനിസ്റ്റേഴ്‌സ് തീര്‍ഥ യാത്ര യോജന എന്ന പദ്ധതിയുണ്ട്. രാജ്യത്തെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. വൈഷ്‌ണോ ദേവി, രാമേശ്വരം, ദ്വാരക പുരി, ഹരിദ്വാര്‍, ഋഷികേഷ്, മഥുര, വൃന്ദാവന്‍ തുടങ്ങി നിരവധി തീര്‍ഥാടന കേന്ദ്രങ്ങളാണ് ഇതിന് കീഴിലുള്ളത്. ഈ പദ്ധതിയില്‍ അയോധ്യയും ഉള്‍പ്പെടുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്; പ്രതി ജൂഡോ ചാംപ്യന്‍ എന്ന് എസ്പി, കൂടുതല്‍ വിവരങ്ങള്‍ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്; പ്രതി ജൂഡോ ചാംപ്യന്‍ എന്ന് എസ്പി, കൂടുതല്‍ വിവരങ്ങള്‍

നാളെ ഡല്‍ഹിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. തീര്‍ഥാടക കേന്ദ്രങ്ങളുടെ പട്ടികയില്‍ അയോധ്യയും ഉള്‍പ്പെടുത്താന്‍ യോഗം തീരരുമാനിക്കും. ഡല്‍ഹിയിലുള്ളവര്‍ക്ക് രാമജന്മഭൂമിയും ഇനി സന്ദര്‍ശിക്കാം. എസി ട്രെനിയിലാകും യാത്ര. എസി ഹോട്ടലില്‍ താമസ സൗകര്യവും ഒരുക്കും. എല്ലാ ചെലവും ഡല്‍ഹി സര്‍ക്കാരാണ് വഹിക്കുക എന്നും കെജ്രിവാള്‍ വിശദീകരിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് ഈ പദ്ധതി. ഓരോ വര്‍ഷവും 77000 തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം പദ്ധതി വഴി ഒരുക്കുന്നുണ്ട്. ഡല്‍ഹിയില്‍ താമസക്കാരായ 60 വയസിന് മുകളിലുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഞാന്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ എത്ര തുക നല്‍കി എന്നത് രഹസ്യമാക്കി സൂക്ഷിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. രാംലല്ലയുടെ അനുഗ്രഹം നേടിയെന്ന് പിന്നീട് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഹനുമാന്‍ ഭഗവാനെയും കണ്ടു. അരോഗ്യകരമായ ജീവിതം, സന്തോഷം, രാജ്യത്തിന് പുരോഗതി എന്നിവയ്ക്കായി പ്രാര്‍ഥിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു. തിങ്കളാഴ്ച കെജ്രിവാള്‍ സരയു നദിക്കരയില്‍ ആര്‍ഥി സമര്‍പ്പിച്ചിരുന്നു. രാമന്റെ ജന്മനാട് സന്ദര്‍ശിക്കുന്നതിനുള്ള ആദരമാണിതെന്നും കെജ്രിവാള്‍ പറഞ്ഞു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിന്റെ എഎപിയും മല്‍സരിക്കുന്നുണ്ട്.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
AAP leader Arvind Kejriwal Visits Ram Temple In Ayodhya; Prayed For Corona Should End
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X