ആം ആദ്മി നേതാവ് ആത്മഹത്യ ചെയ്തു
ജിന്ദ്: ആം ആദ്മി പാര്‍ട്ടി നേതാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിന്ദില്‍ സന്ദീപ് ലാതാര് എന്ന യുവാവാണ് ജീവനൊടുക്കിയത്. 30 വയസ്സായിരുന്നു. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദീപ് ലാതാറിനെ ആം ആദ്മി പാര്‍ട്ടിയുടെ ജുലാന വക്താവായി തിരഞ്ഞെടുത്തത്.
രാവിലെ കുടുംബാംഗങ്ങളാണ് സന്ദീപിനെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റോഹ്തക് പണ്ഡിറ്റ് ഭാഗവത് ദയാല്‍ ശര്‍മ മുഹമ്മദ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ പ്രവര്‍ത്തനമുള്ള ഹരിയാനയിലെ ശ്രദ്ധേയനായ യുവ നേതാവായിരുന്നു സന്ദീപ് ലാതാര്. പാര്‍ട്ടിയിലെ ചുറുചുറുക്കുള്ള പ്രവര്‍ത്തനമാണ് സന്ദീപിനെ ആപ്പിന്റെ വക്താവ് സ്ഥാനം വരെ എത്തിച്ചത്. എന്നാല്‍ എന്താണ് സന്ദീപിന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം എന്ന് കണ്ടെത്താനായിട്ടില്ല.
സന്ദിപിന്റെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പോ മറ്റെന്തെങ്കിലും സന്ദേശങ്ങളോ ലഭിച്ചതായി റിപ്പോര്‍ട്ടില്ല. ജിന്ദ് പോലീസാണ് സന്ദീപിന്റെ മരണവിവരം പുറത്ത് വിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications