എഎപി നേതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയില്‍
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയില്‍. മൃതദേഹം ചതുപ്പു നിലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ധീരേന്ദ്ര ഇഷ്വാര്‍ എന്ന എഎപി നേതാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ധീരേന്ദ്രയുടെ ശരീരത്തില്‍ ഒന്നിലധികം കുത്തുകള്‍ ഉണ്ടായിരുന്നു. മുഖം ആയുധം ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.
ബെംഗൂംപൂരിലെ ചതുപ്പു നിലത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. എഎപിയുടെ പൂര്‍വഞ്ചര്‍ വിങ് ജില്ലാ പ്രസിഡണ്ടാണ് ധീരേന്ദ്രര്‍. ഇയാള്‍ രണ്ടാഴ്ച മുന്‍പ് യോഗ കേന്ദ്രം തുടങ്ങിയിരുന്നു. ഇത് സ്ഥല തര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടുകയും ചെയ്തു. ധീരേന്ദ്രര്‍ ഞായറാഴ്ച വൈകുന്നേരം ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു.

എന്നാല്‍ 7.30 കൂടി വീട്ടിലേക്ക് വിളിക്കുകയും തിരികെ വരികയാണെന്നും അറിയിച്ചിരുന്നു. പിറ്റേ ദിവസവും ഇയാള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള ചതുപ്പു നിലത്താണ് സമീപ വാസികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ധീരേന്ദ്രര്‍ ധരിച്ചിരുന്ന ജാക്കറ്റ് കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഇതുമായി ബന്ധപ്പെട്ട കേസെടുത്തു. നിരവധി പേരെ ചോദ്യം ചെയ്തു.












Click it and Unblock the Notifications