• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി സർക്കാരിനെതിരെ ബ്രാഹ്മണരോട് വാളോങ്ങാൻ നിർദേശിച്ച് ആം ആദ്മി നേതാവ്!

ചണ്ഡീഗഢ്: ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ വാൾ വീശാൻ ബ്രാഹ്മണരോട് നിർദേശിച്ച് ആംആദ്മി നേതാവ്. ഹരിയാന ആം ആദ്മി പാര്‍ട്ടി പ്രസിഡന്റ് നവീണ്‍ ജയ്ഹിന്ദാണ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. മനോഹർ ലാൽ ഘട്ടറിനെതിരെയാണ് നവീൻ ജയ്ഹിന്ദിന്റെ പ്രതിഷേധം.

അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!

ബാര്‍വാലയില്‍ ഹരിയാന മുഖ്യമന്ത്രിയുടെ ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെ അദ്ദേഹത്തിനു കിരീടം അണിയിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് ഹര്‍ഷ മോഹന്‍ ഭരദ്വാജിന്റെ കഴുത്തുവെട്ടുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു. ഖട്ടർ ബ്രാഹ്മണ സമൂഹത്തെ അപമാനിച്ചെന്നാണ് നവീൻ ജയ്ഹിന്ദ് ആരോപിക്കുന്നത്.

എതിരാളികളെ മഴുകൊണ്ട് കൈകാര്യം ചെയ്യും എന്നു പറഞ്ഞതിലൂടെ ഖട്ടര്‍ ഹരിയാനയുടെ സാമൂഹ്യ കെട്ടുറപ്പ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് നവീൻ ജയ്ഹിന്ദ് പ്രതികരിച്ചു. ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമുക്ക് പ്രത്യയശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളുണ്ടാവാം. പക്ഷേ നമ്മള്‍ ശത്രുക്കളല്ല. ഖട്ടറിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത് അദ്ദേഹം എതിരാളികളെ ശത്രുക്കളായാണ് കാണുന്നതെന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഖട്ടറിനെതിരെ വാളെടുക്കാന്‍ ഞാനെന്റെ ബ്രാഹ്മണ സഹോദരങ്ങളോട് ആവശ്യപ്പെടുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി നമ്മുടെ കഴുത്തറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
AAP leader Naveen Jaihind against Haryana BJP government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more