കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് ഭൂഷണ്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ആം ആദ്മിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പ്രശാന്ത് ഭൂഷണ്‍ ആപ്പിലെ പ്രധാന നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍ താന്‍ നേരത്തെ ജോലി ചെയ്തിരുന്ന തെഹല്‍ക്കയ്ക്കയില്‍ കുറ്റാരോപിതര്‍ക്കുവേണ്ടി വാര്‍ത്തയെഴുതി പണം വാങ്ങിച്ചയാളാണെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

2 ജി അഴിമതി കേസില്‍ കുറ്റാരോപിതരായ എസ്സാര്‍ ഗ്രൂപ്പിന് വേണ്ടിയായിരുന്നു ആശിഷ് ഖേതന്‍ വാര്‍ത്തയെഴുതിയതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇതിന് പ്രത്യുപകാരമെന്നോണം തെഹല്‍ക്കയുടെ തിങ്ക്‌ഫെസ്റ്റിലേക്ക് എസ്സാര്‍ 3 കോടി രൂപ സംഭാവന നല്‍കിയതായും പ്രശാന്ത് ഭൂഷണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.

prashant-bhushan

മറ്റൊരു ആം ആദ്മി നേതാവായ പങ്കജ് ഗുപ്ത ഷെല്‍ കമ്പനികളില്‍ നിന്ന് 2 കോടി രൂപ കൈപ്പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആപ്പിന് ശരിയായ രീതിയിലല്ലാതെ രണ്ടു കോടിരൂപ സംഭാവന ലഭിച്ചതുമായി ബന്ധപ്പെട്ട് ആം ആദ്മി വൊളന്റിയര്‍ ആക്ഷന്‍ മാര്‍ച്ച്(എവിഎഎം) എന്ന വിമത ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലാണ് പ്രശാന്ത് ഭൂഷണ്‍ വ്യക്തത വരുത്തിയത്.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെത്തതിനെ പ്രശാന്ത് ഭൂഷണ്‍ കളിയാക്കുകയും ചെയ്തു. ഇങ്ങനെ ഒരു അച്ചടക്ക സമിതി ഉള്ളതായി തങ്ങള്‍ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നാണ് പ്രശാന്ത് ഭൂഷണന്റെ പരിഹാസം. തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെയാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
AAP leader Prashant Bhushan hits back at AAP leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X