ആം ആദ്മി നേതാവിന്റെ ഭാര്യ ദില്ലി വനിതാ കമ്മീഷന് അധ്യക്ഷയാകുന്നത് വിവാദത്തിലേക്ക്
ദില്ലി: ആം ആദ്മി നേതാവിന്റെ ഭാര്യയും പൊതുപ്രവര്‍ത്തകയുമായ സ്വാതി മലിവാളിനെ അടുത്ത ദില്ലി വനിതാ കമ്മീഷന് അധ്യക്ഷയാക്കാനുള്ള നീക്കം വിവാദത്തിലേക്ക്. ഇപ്പോഴത്തെ വനിതാ കമ്മീഷന് അധ്യക്ഷയും, ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നേതാവ് പ്രശാന്ത് ഭൂഷണും ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ ഹരിയാണ നേതാവ് നവീന്‍ ജയ്ഹിന്ദിന്റെ ഭാര്യയാണ് സ്വാതി. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍(ഐഎസി)ന്റെ മുന്‍ പ്രവര്‍ത്തകകൂടിയാണ് സ്വാതി. നിലവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഉപദേശക സമിതി അംഗമാണ് സ്വാതി. ഇപ്പോഴത്തെ വനിതാ കമ്മീഷന് അംഗമായ ബര്‍ക്ക ശുക്ല സിങ്ങിനു പകരമായിരിക്കും സ്വാതിയുടെ നിയമനം.

ബര്‍ക്ക ശുക്ല ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായി അടുപ്പത്തിലല്ല. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതിയുടെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ബര്‍ക്ക ശുക്ലയുടെ നിലപാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് അധ്യക്ഷ പദവിയിലേക്ക് കഴിവും പരിചയവും ഉള്ളയാളെയാണ് നിയമിക്കേണണ്ടെന്നും സര്‍ക്കാരിന്റെ തീരുമാനം ശരിയല്ലെന്നും ബര്‍ക്ക പ്രതികരിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നേതാവ് പ്രശാന്ത് ഭൂഷണും സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തി. ഇത്തരം ഉയര്‍ന്ന സ്ഥാനങ്ങളില്‍ അടുപ്പക്കാരെ നിയമിക്കുന്നതിലൂടെ പാര്‍ട്ടി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരെയാണ് ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചിരുന്നതെന്ന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications