വനിതാ പ്രവര്‍ത്തക പരസ്യമായി നേതാവിന്റെ മുഖത്തടിച്ചു!! കാരണം... സത്രീ പറയുന്നത്
സിമ്രന്‍ ബേദിയെന്ന സ്ത്രീയാണ് നേതാവിനെ അടിച്ചത്
ദില്ലി: ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിനെ സ്ത്രീ പരസ്യമായി മുഖത്തടിച്ചു. സിമ്രന്‍ ബേദിയെന്ന സ്ത്രീയാണ് സിങിനെ തല്ലിയത്. രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് നേതാവിനെതിരേ ഇവര്‍ രോഷം പ്രകടിപ്പിച്ചത്.

അഴിമതിയുമായി ബന്ധപ്പെട്ടു തന്റെ പരാതി കേള്‍ക്കാന്‍ സിങ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നു സിമ്രാന്‍ പറഞ്ഞു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ആംആദ്മി നേതാക്കള്‍ പണം വാങ്ങിയെന്നാണ് സിമ്രാന്റെ ആരോപണം. അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള പലരെയും താന്‍ പരാതിയുമായി സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications