കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സോംനാഥ് ഭാരതി കീഴടങ്ങി; പീഡനക്കേസില്‍ ജയിലില്‍ കിടക്കുമോ?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും എംഎല്‍എയും മുന്‍ മന്ത്രിയും ആയ സോംനാഥ് ഭാരതി ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി കീഴടങ്ങാന്‍ അനുവദിച്ച സമയം അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്.

ഭാര്യ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തതോടെയാണ് സോംനാഥ് ഭാരതി ഒളിവില്‍ പോയത്. ദില്ലി രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ഇത്. ഭാര്യ ലിപിക മിത്രയാണ് ഭാരതിയ്‌ക്കെതിരെ പരാതി നല്‍കിയത്.

Somnath Bharti

മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ഒളിച്ചോടരുതെന്നും ആദ്യം കീഴടങ്ങണം എന്നും ആയിരുന്നു കോടതി പറഞ്ഞത്. സെപ്തംബര്‍ 28 തിങ്കളാഴ്ച വൈകീട്ട് ആറ് മണിയ്ക്കുള്ളില്‍ കീഴടങ്ങാനായിരുന്നു അന്ത്യ ശാസനം.

എന്നാല്‍ സോംനാഥ് ഭാരതി ദ്വാരക പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത് രാത്രി 12 മണിയോടെ ആയിരുന്നു. താന്‍ ഒളിച്ചോടുകയായിരുന്നില്ല, നിയമപമായ കാര്യങ്ങള്‍ ചെയ്യുക മാത്രമായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സോംനാഥ് ഭാരതി നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് അരവിന്ദ് കെജ്രിവാളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English summary
Aam Aadmi Party leader Somnath Bharti, wanted in a domestic violence case filed by wife Lipika Mitra, surrendered before the Delhi Police late on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X