കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ ഭക്തി: എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഹനുമാന്‍ ഭക്തിയില്‍ മുഴുകിയ ആംആദ്മി പാര്‍ട്ടി നേതാവ് രാമായണത്തിലെ അഞ്ചാം കാണ്ഡമായ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ഒരുങ്ങുന്നു. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച തന്റെ മണ്ഡലമായ ഗ്രേറ്റര്‍ കൈലാസിലെ വിവിധ സ്ഥലങ്ങളില്‍ പാരായണ പരിപാടി സംഘടിപ്പിക്കുമെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് അറിയിച്ചു. ക്ഷേത്രങ്ങളില്‍ വൈകുന്നേരം 4.30നായിരിക്കും പാരായണം. ചിരാഗ് ദില്ലിയിലെ ശിവക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ട്വീറ്റ് എഎപിയുടെ മുന്‍ മന്ത്രി കൂടിയായ അദ്ദേഹം പുറത്തു വിട്ടു.

ശരണ്യ കുട്ടിയെ കല്ലിലേക്ക് വലിച്ചെറിഞ്ഞത് രണ്ട് തവണ ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിശരണ്യ കുട്ടിയെ കല്ലിലേക്ക് വലിച്ചെറിഞ്ഞത് രണ്ട് തവണ ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതി

സീതാ ദേവിയെ കണ്ടെത്താനായി ലങ്കയിലേക്ക് പുറപ്പെട്ട ഹനുമാന്റെ സാഹസിക യാത്രയാണ് വാല്‍മീകി സുന്ദരകാണ്ഡത്തില്‍ വിവരിച്ചിരിക്കുന്നത്. സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ദിവസമാണ് പാരായണം ചെയ്യുന്നതെങ്കില്‍ ഫലം ഇരട്ടിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. സീതാ ദേവിയെ ഹനുമാന്‍ ലങ്കയില്‍ കണ്ടെത്തുന്നത് ഒരു ചൊവ്വാഴ്ച ദിവസമാണെന്നതാണ് ഇതിന് കാരണം.

hanuman1-

ഇക്കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയത്. കെജരിവാള്‍ ഹിന്ദുവല്ലെന്നും തീവ്രവാദിയാണെന്നുമുള്ള ബിജെപി പ്രചരണത്തെ തുടര്‍ന്നാണ് താന്‍ കടുത്ത ഹനുമാന്‍ ഭക്തനാണെന്നും പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും കെജരിവാള്‍ തുറന്നു പറയുന്നത്.

ഇതോടെ ഹനുമാന്‍ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണ വിഷയമായി മാറി. ഹിന്ദു വോട്ടുകള്‍ നേടാനാണ് കെജരിവാള്‍ ഇത്തരത്തിലൊരു അവകാശവാദം ഉയര്‍ത്തിയതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപിയെ പ്രതിരോധിക്കാനുളള ശ്രമമായാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ ഇതിനെ കണ്ടത്. ദില്ലിയിലെ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അധികാരം നേടിയ കെജരിവാള്‍ കൊണാട്ട് പ്ലേസിനടുത്തുള്ള പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം കുടുംബവും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും ക്ഷേത്രത്തിലെത്തി. ഫെബ്രുവരി 11ന് എഎപിക്ക് അനുകൂലമായി ഫലങ്ങള്‍ വന്നപ്പോള്‍ അന്നും കെജരിവാള്‍ ഹനുമാന്‍ സ്വാമിക്ക് നന്ദി പറഞ്ഞു. അന്നത്തെ ദിവസവും ഒരു ചൊവ്വാഴ്ചയായിരുന്നു.

English summary
AAP leader to organise Sunderkant on first tuesday of every month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X