India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാസ്റ്റർ സ്ട്രോക്ക്'; ആം ആദ്മി ഹിമാചൽ അധ്യക്ഷൻ ബിജെപിയിൽ..ഒപ്പം പ്രമുഖ നേതാക്കളും

Google Oneindia Malayalam News

ദില്ലി; പഞ്ചാബ് വിജയത്തിന് പിന്നാലെ തൊട്ടടുത്ത സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ മുന്നേറ്റം ഉണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആം ആദ്മി പാർട്ടി.ഇതിനോടകം തന്നെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ പാർട്ടി ആരംഭിച്ച് കഴിഞ്ഞു.

'ഗായത്രി സുരേഷിനോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും'..ഇത് ട്രോളല്ല.. എന്നാ ഒരു ലുക്കാ'..വൈറൽ ഫോട്ടോ

എന്നാൽ ആം ആദ്മിയുടെ നീക്കത്തിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ബി ജെ പി. ആം ആദ്മി സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയും പാർട്ടിയിലെത്തിച്ച് കൊണ്ടാണ് ബി ജെ പിയുടെ ഷോക്ക്.

1

നിയമസഭ തിരഞ്ഞെടുപ്പിനുള്ള സജീവ തയ്യാറെടുപ്പിലായിരുന്നു ആം ആദ്മി ക്യാമ്പ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എട്ടംഗ സമിതിയെ പാർട്ടി നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിന് ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രിയും പാർട്ടി തലവനുമായ അരവിന്ദ് കെജരിവാൾ പ്രത്യേക റോഡ് ഷോ ഉൾപ്പെടെ നടത്തിയിരുന്നു. അതിനിടയിലാണ് ആ ആദ്മി ക്യാമ്പിനെ ഞെട്ടിച്ച് കൊണ്ടുള്ള ബി ജെ പി നീക്കം.

2

സംസ്ഥാന അധ്യക്ഷൻ അനൂപ് കേസരി, ജനറൽ സെക്രട്ടറി സതീഷ് താക്കൂർ എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. യുഎൻഎ പ്രസഡിന്റ് ഇഖ്ബാൽ സിംഗും ബി ജെ പിയിൽ ചേർന്നു. ദില്ലിയിൽ ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് നേതാക്കളുടെ പാർട്ടി പ്രവേശം. നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചതാണ് പാർട്ടി വിട്ടതെന്ന് അനൂപ് കേസരി പ്രതികരിച്ചു. ഇനിയും കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

3

ദില്ലി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജരിവാളിൽ നിന്നും പഞ്ചാബ് മുഖ്യമന്ത്രി ഭദവന്ത് മന്നിൽ നിന്നും നേതാക്കൾ അപമാനം നേരിട്ടുവെന്നും അനൂപ് കേസരി ആരോപിച്ചു. മാണ്ഡിയിലെ റോഡ് ഷോയ്ക്കിടെ മുഖ്യമന്ത്രി കെജ്‌രിവാളിനും മന്നിനും ഒഴികെ മറ്റാരേയും വാഹനത്തിൽ കയറ്റിയില്ല. ഒരു നേതാവിനും രഥത്തിൽ (വാഹനത്തിൽ) സ്ഥാനം നൽകിയില്ല. നേതാക്കളെ സംബന്ധിച്ച് ഇത് വലിയ അപമാനമാണ്. ആത്മാഭിമാനം പണയം വെച്ചുള്ള പ്രവൃത്തികളൾക്ക് തങ്ങളെ കിട്ടില്ല, അനൂപ് പ്രതികരിച്ചു.

4

നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നിൽ കേന്ദ്രമന്ത്രിയും യുവ നേതാവുമായ അനുരാഗ് താക്കൂർ ആണെന്നാണ് റിപ്പോർട്ട്. അതേസമയം എ എ പിയുടെ ഹിമാചൽ വിരുദ്ധ നയങ്ങൾ കാരണമാണ് നേതാക്കൾ പാർട്ടി വിട്ടതെന്ന് അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജരിവാൾ നിങ്ങൾക്ക് മലയോരത്തേയും മലയോര ജനതയേയും വിഡ്ഢികളാക്കാൻ സാധിക്കില്ലെന്നും അനുരാഗ് താക്കൂർ ട്വീറ്റിൽ പറഞ്ഞു.

5

അതേസമയം ആം ആദ്മിയെ സംബന്ധിച്ച് നേതാക്കളുടെ കൂടുമാറ്റം വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഹിമാചലിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുമ്പോഴും ശക്തരായ നേതാക്കളുടെ അഭാവം ആം ആദ്മിക്കുണ്ട്. അതിനിടയിലാണ് പാർട്ടി അധ്യക്ഷൻ തന്നെ കൂറുമാറി ബി ജെ പി ക്യാമ്പിൽ എത്തിയിരിക്കുന്നത്.

6

ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ അതിശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഒക്ടോബറിലെ നിയമസഭ ലോക്സഭ ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബി ജെ പി വേഗം കൂട്ടിയിട്ടുണ്ട്. അതേസമയം മറുവശത്ത് കോൺഗ്രസ് ക്യാമ്പിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും പാർട്ടി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ചുമാണ് തർക്കം മുറുകുന്നത്.

cmsvideo
  ‘Party could be looking at Congress-mukt Bharat’ says Manish Tewari
  English summary
  AAP leaders Including Himachal State Chief joined BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X