എഎപിക്കാര്‍ നക്സലുകളെന്ന് സുബ്രഹ്മണ്യം സ്വാമി
ദില്ലി: നക്‌സല്‍ ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിയ്ക്കുന്നവരാണ് ആംആദ്മി പാര്‍ട്ടിയെ നയിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ആംആദ്മിയുടെ വിജയം ക്ഷണികമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ആംആദ്മി ദയനീയമായി പരാജയപ്പെടുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്വാമി എഎപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
എഎപിയ്ക്ക് അധികം ആയുസ്സില്ലെന്നാണ് സ്വാമി പറയുന്നത്. സാധാരണക്കാര്‍ ചിന്തിയ്ക്കുന്നത് അഴിമതി തുടച്ച് നീക്കുകയാണ് ആംആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്നാണ്. എന്നാല്‍ ഇതല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അഴിമതിയ്‌ക്കെതിരെ പൊരുതുന്നെന്ന് കാട്ടി അരവിന്ദ് കെജ്രിവാള്‍ സ്വന്തം ഇമേജ് വര്‍ദ്ധിപ്പിയ്ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനങ്ങളില്‍ അഴിമതി അഴിമതിയെന്ന് മുറവിളി കൂട്ടുന്നതല്ലാതെ എന്ത് അഴിമതി വിരുദ്ധ പ്രവര്‍ത്തനമാണ് കെജ്രിവാള്‍ നടത്തുന്നതെന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നു. ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കാന്‍ തങ്ങള്‍ വൈകിയതാണ് എഎപിയ്ക്ക് ഗുണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാമ രാജ്യ പാര്‍ട്ടി 1950 ല്‍ രൂപീകരിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമായത് പോലെ ആംആദ്മിയും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications