ലൈംഗീകാരോപണം വിട്ട് മാറാതെ ആം ആദ്മി; അമാനത്തുള്ള ഖാന്‍ വീണ്ടും അറസ്റ്റില്‍
ദില്ലി: ലൈംഗീകാരോപണം കൊണ്ട് പൊറുതി മുട്ടിയിരിതക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ ലൈംഗീകാരോപണത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റ് ചെയ്തു.
സഹോദരന്റെ ഭാര്യയാണ് അമാനത്തുള്ള ഖാനെതിരെ പരാതി നല്‍കിയത്. മുന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഖാനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ല നിയോജയമണ്ഡലത്തിലെ എംഎല്‍എയാണ് അമാനത്തുള്ള ഖാന്‍.

മറ്റൊരു കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഖാന്‍ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനില്‍ ഹാജരായെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. അമാനത്തുള്ള കീഴടങ്ങാന്‍ എത്തിയത് സ്വന്തം തീരുമാനപ്രകാരമാണെന്നും തങ്ങളുടെ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിയൂ എന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്ന് പ്രതികരിച്ചിരുന്നു.
പൊതുജനങ്ങളുടെ സമ്മര്‍ദ്ദം ഭയന്നാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് അമാനത്തുള്ളയും പ്രതികരിച്ചിരുന്നു. ഇത് ജനങ്ങളുടെ വിജയമാണെന്നും അമാനത്തുള്ള പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സാകേത് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications