ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ ഐക്യത്തിലേക്ക്.... ഡിസംബര്‍ പത്തിലെ യോഗത്തില്‍ പങ്കെടുക്കും
ദില്ലി: ഡിസംബര്‍ പത്തിന് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കെടുക്കും. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം അരവിന്ദ് കെജ്രിവാള് സ്വീകരിച്ചതായിട്ടാണ് സൂചന. കെജ്രിവാളും മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗും യോഗത്തില്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് ശക്തി വര്‍ധിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. അതോടൊപ്പം കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇത് ആദ്യമായിട്ടാണ് എഎപി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തുന്നത്. നേരത്തെ കോണ്‍ഗ്രസുമായി സഹകരിച്ച് ഭാരത് ബന്ദിന്റെ ഭാഗമായിരുന്നു എഎപി.

നവംബര്‍ 30ന് ദില്ലിയിലെ ജന്തര്‍മന്ദറില്‍ നടന്ന കര്‍ഷക സംഘടനകളുടെ പ്രതിഷേധപ്രകടനത്തില്‍ കെജ്രിവാളും രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. അതേസമയം എന്‍സിപിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ശരത് പവാര്‍ സൂചിപ്പിച്ചു. എന്നാല്‍ ബിഎസ്പിയുടെയോ മായാവതിയുടെയും പങ്കാളിത്തം ഇതുവരെ ഉറപ്പായിട്ടില്ല. യോഗത്തിന് മുന്നോടിയായി ഡിഎംകെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. മായാവതിയോടും അഖിലേഷ് യാദവിനോടും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് സോണിയ. അതേസമയം എഎപിയുടെ വരവ് ഇടഞ്ഞ് നില്‍ക്കുന്നവരെ തിരിച്ച് കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് ഗുണകരമാണ്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications