കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ ഐക്യത്തിലേക്ക്.... ഡിസംബര്‍ പത്തിലെ യോഗത്തില്‍ പങ്കെടുക്കും

Google Oneindia Malayalam News

ദില്ലി: ഡിസംബര്‍ പത്തിന് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കെടുക്കും. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ചതായിട്ടാണ് സൂചന. കെജ്രിവാളും മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗും യോഗത്തില്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് ശക്തി വര്‍ധിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. അതോടൊപ്പം കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇത് ആദ്യമായിട്ടാണ് എഎപി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തുന്നത്. നേരത്തെ കോണ്‍ഗ്രസുമായി സഹകരിച്ച് ഭാരത് ബന്ദിന്റെ ഭാഗമായിരുന്നു എഎപി.

1

നവംബര്‍ 30ന് ദില്ലിയിലെ ജന്തര്‍മന്ദറില്‍ നടന്ന കര്‍ഷക സംഘടനകളുടെ പ്രതിഷേധപ്രകടനത്തില്‍ കെജ്രിവാളും രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. അതേസമയം എന്‍സിപിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ശരത് പവാര്‍ സൂചിപ്പിച്ചു. എന്നാല്‍ ബിഎസ്പിയുടെയോ മായാവതിയുടെയും പങ്കാളിത്തം ഇതുവരെ ഉറപ്പായിട്ടില്ല. യോഗത്തിന് മുന്നോടിയായി ഡിഎംകെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. മായാവതിയോടും അഖിലേഷ് യാദവിനോടും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് സോണിയ. അതേസമയം എഎപിയുടെ വരവ് ഇടഞ്ഞ് നില്‍ക്കുന്നവരെ തിരിച്ച് കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് ഗുണകരമാണ്.

മധ്യപ്രദേശിൽ ബിജെപി തന്നെ; തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ, ആഘോഷം തുടങ്ങിമധ്യപ്രദേശിൽ ബിജെപി തന്നെ; തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ, ആഘോഷം തുടങ്ങി

രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു... മുഖ്യമന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു!!

English summary
aap likely to join december 10 opposition meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X