Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയും രാഹുലും ആപ്പിന് അഴിമതിക്കാര്‍

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്രമോഡിയും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തോല്‍പ്പിക്കാന്‍ പോകുന്ന അഴിമതിക്കാരായ നേതാക്കളുടെ പട്ടികയിലാണ് ദില്ലി മുഖ്യമന്ത്രി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെയും പെടുത്തിയിരിക്കുന്നത്. അഴമതിക്കാരനായ ഒരാള്‍ പോലും പാര്‍ലിമെന്റില്‍ എത്തരുത്.

രാഹുല്‍ ഗാന്ധി മാത്രമല്ല, കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, വീരപ്പമൊയ്‌ലി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രഫുല്‍ പട്ടേല്‍, ഫറൂഖ് അബ്ദുള്ള തുടങ്ങിയവരും തോല്‍പിക്കപ്പെടേണ്ടവരുടെ ലിസ്റ്റിലുണ്ട്. ഇവരുടെ പേര് കെജ്രിവാള്‍ വായിച്ചതും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിച്ച് ലിസ്റ്റ് അംഗീകരിച്ചു.

Rahul-Kejriwal-Modi

ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെയും കെജ്രിവാള്‍ വെറുതെ വിട്ടില്ല. നരേന്ദ്രമോഡിയെയും രാഹുല്‍ ഗാന്ധിയെയും പോലുള്ള നേതാക്കള്‍ 500 കോടി രൂപയാണ് സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കാന്‍ വേണ്ടി ചെലവഴിക്കുന്നത്. അവര്‍ ഈ പണം തിരിച്ചുപിടിക്കുക നമ്മളില്‍ നിന്നുതന്നെയാണ്. പിന്നെങ്ങിനെയാണ് അവര്‍ നല്ല ഭരണം കാഴ്ചവെക്കുക.

ബി ജെ പി നേതാക്കളായ നരേന്ദ്രമോഡി, നിതിന്‍ ഗഡ്കരി, യെഡിയൂരപ്പ, അനന്ത് കുമാര്‍, ബി എസ് പി നേതാവ് മായാവതി, മുന്‍ കേന്ദ്രമന്ത്രി എ രാജ, എസ് പി നേതാവ് മുലായം സിംഗ്, ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ഡി എം കെ നേതാക്കളായ അഴഗിരി, കനിമൊഴി തുടങ്ങിയവരെയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് കെജ്രിവാളിന്റെ ആഹ്വാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+