കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചില്‍ ജനസാഗരം.....ദില്ലി യുദ്ധക്കളമായി, കെജ്‌രിവാളിനൊപ്പമെന്ന് സിപിഎം!!

ആംആദ്മി പാര്‍ട്ടിയുടെ മാര്‍ച്ചില്‍ ജനസാഗരം

Google Oneindia Malayalam News

ദില്ലി: ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന പുറത്ത് ഐഎഎസ് ഓഫീസര്‍മാര്‍ നടത്തുന്ന ധര്‍ണയും രൂക്ഷമാകുന്നു. ഐഎഎസ് ഓഫീസര്‍മാരുടെ പ്രതിഷേധത്തിനെതിരെ ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് ആയിരക്കണിന് പേരാണ് രാജ്യതലസ്ഥാനത്തെത്തിയത്. നിരവധി പാര്‍ട്ടികള്‍ എഎപിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പോലീസിന്റെ വിലക്ക് ലംഘിച്ചാണ് ഇവര്‍ മാര്‍ച്ചിന് എത്തിയിരിക്കുന്നത്.

നേരത്തെ പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലേ വസതിയിലേക്കാണ് ഇവര്‍ മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന് മുന്നേ തന്നെ ദില്ലി മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ലോക് കല്യാണ്‍ മാര്‍ഗ് സ്‌റ്റേഷനാണ് ആദ്യം അടച്ചത്. പിന്നാലെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജന്‍പഥ് എന്നീ സ്റ്റേഷനുകളും അടച്ചു.

വമ്പന്‍ പ്രതിഷേധം

വമ്പന്‍ പ്രതിഷേധം

രാജ്യതലസ്ഥാനം ഇന്നുവരെ കാണാത്ത മാര്‍ച്ചിനാണ് സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മോദിയുടെ ഗവര്‍ണറുടെയും പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഇതില്‍ ഏറ്റവുമധികം ഉയര്‍ന്നത്. അതേസമയം പ്രതിഷേധക്കാരെ പോലീസ് തടഞ്ഞിട്ടുണ്ട്. സന്‍സദ് മാര്‍ഗില്‍ വച്ചാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ മാര്‍ച്ചിനുള്ള അനുമതി വാങ്ങാത്തത് കൊണ്ടാണ് തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവരോട് ജന്തര്‍മന്ദറിലേക്ക് നീങ്ങാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആവേശം പകര്‍ന്ന് സിപിഎം

ആവേശം പകര്‍ന്ന് സിപിഎം

മറ്റു ദേശീയ പാര്‍ട്ടികളെ പോലെ കരുത്തില്ലാത്ത സിപിഎം സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ വരവ് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കുകയാണ് ചെയതത്. കെജ്‌രിവാളിന്റെ സമരത്തിന് എല്ലാ വിധ പിന്തുണയും ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എഎപിക്ക് പിന്തുണ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം കെജ്‌രിവാളിന്റെ സമരം ഒരാഴ്ച്ച പിന്നിട്ട് തുടരുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥരോട് സമരം നിര്‍ത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും സര്‍ക്കാരിന്റെ പദ്ധതികള്‍ അംഗീകരിക്കണമെന്നുമാണ് കെജ്‌രിവാളിന്റെ ആവശ്യം.

നിര്‍ഭയക്ക് സമാനം....

നിര്‍ഭയക്ക് സമാനം....

ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിന് സമാനമായ സംഭവമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അന്ന് ബിജെപിയടക്കമുള്ള കക്ഷികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ് യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. അതേസമയം ഗവര്‍ണര്‍ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്നും അല്ലാതെ താന്‍ പിന്‍മാറില്ലെന്നും കെജ്‌രിവാള്‍ പറയുന്നു. ആവശ്യങ്ങള്‍ നേടുന്നത് വരെ പിന്‍മാറില്ലെന്നും ്അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടം

കോണ്‍ഗ്രസിന് രാഷ്ട്രീയ നഷ്ടം

ഏറ്റവും സുപ്രധാനമായൊരു സംഭവത്തില്‍ വലിയ രാഷ്ട്രീയ നഷ്ടമാണ് കോണ്‍ഗ്രസിന് സംഭവിക്കാന്‍ പോകുന്നത്. എഎപിക്ക് പിന്തുണ പ്രഖ്യാപിക്കാതെ അവര്‍ നിശബ്ദത പാലിക്കുകയാണ് ഇപ്പോള്‍. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നെങ്കില്‍ അത് 2019ല്‍ വലിയൊരു വോട്ട് തന്നെ അവരുടെ പെട്ടിയില്‍ എത്തിക്കുമായിരുന്നു. എന്നാല്‍ ഇവിടെ ബിജെപി ഇതര കോണ്‍ഗ്രസ് ഇതര മുന്നണിക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ കോണ്‍ഗ്രസ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം കൂടിയാണിത്.

ബിജെപി വിരുദ്ധ കൂട്ടായ്മ

ബിജെപി വിരുദ്ധ കൂട്ടായ്മ

കോണ്‍ഗ്രസിനുള്ളത് വൈകി മാത്രം ഉദിക്കുന്ന ബുദ്ധിയാണെന്ന് പറയേണ്ടി വരും. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, പിണറായി വിജയന്‍, എച്ഡി കുമാരസ്വാമി എന്നിവര്‍ സമരത്തിന് പിന്തുണയറിയിച്ചു കഴിഞ്ഞു. പിന്നാലെ എംകെ സ്റ്റാലിനും പിന്തുണയുമായെത്തി. കര്‍ണാടകത്തില്‍ പ്രതിപക്ഷം സഹായിച്ചപ്പോള്‍ ദില്ലി കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി എന്ന് വരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ ഒപ്പം കൂട്ടാതെ പുതിയൊരു മുന്നണി ഉണ്ടാക്കാമെന്ന ചര്‍ച്ചകളും ഇതിനിടയില്‍ നടക്കാന്‍ സാധ്യതയുണ്ട്. ആംആദ്മി പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ച് ഷീലാ ദീക്ഷിതും അജയ് മാക്കനും പാര്‍ട്ടിയുടെ മുറിവില്‍ ഉപ്പുതേക്കുന്ന കാര്യമാണ് ചെയ്തിരിക്കുന്നത്.

ഷുജാത് ബുഖാരിയുടെ കൊലയില്‍ മൗനം.... മോദിക്കെതിരെ രോഷവുമായി മാധ്യമപ്രവര്‍ത്തകര്‍, ജീവന് വിലയില്ലേ!!ഷുജാത് ബുഖാരിയുടെ കൊലയില്‍ മൗനം.... മോദിക്കെതിരെ രോഷവുമായി മാധ്യമപ്രവര്‍ത്തകര്‍, ജീവന് വിലയില്ലേ!!

തിരഞ്ഞെടുപ്പിന് ജയമൊരുക്കാന്‍ ബിജെപിയുടെ സൈബര്‍ വിങ്...65000 പേരെ റിക്രൂട്ട് ചെയ്തു!! ഇനി കളി മാറുംതിരഞ്ഞെടുപ്പിന് ജയമൊരുക്കാന്‍ ബിജെപിയുടെ സൈബര്‍ വിങ്...65000 പേരെ റിക്രൂട്ട് ചെയ്തു!! ഇനി കളി മാറും

English summary
AAP marches towards PM Modi's residence, stopped midway by Delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X