കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിക്കും ബിജെപിയെ ഭയം, എംഎല്‍എമാര്‍ക്ക് ഗോവയില്‍ കാവലിരിക്കും, റിസോര്‍ട്ടിലേക്ക് മാറ്റാനും നീക്കം

Google Oneindia Malayalam News

പനാജി: ഗോവയില്‍ ബിജെപിയെ ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും നേരത്തെ തന്നെ കാവലിരിക്കുന്നുണ്ട്. അതേ വഴിയേ വന്നിരിക്കുകയാണ് ആംആദ്മി പാര്‍ട്ടിയും. നേരത്തെ ചണ്ഡീഗഡില്‍ എഎപിയില്‍ നിന്ന് നേതാക്കളെ ചാടിക്കാന്‍ ശ്രമമുണ്ടായിരുന്നു. അത് മുന്നില്‍ കണ്ടാണ് എഎപി ഗോവയില്‍ മുന്‍കൂട്ടി നീക്കങ്ങള്‍ നടത്തുന്നത്. ഗോവയിലെ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനാണഅ നീക്കം. വമ്പന്‍ നേതാക്കളെ ഗോവയിലേക്ക് അയച്ചിട്ടുണ്ട് അരവിന്ദ് കെജ്രിവാള്‍. ഇവര്‍ സ്ഥാനാര്‍ത്ഥികളെ പല ലൊക്കേഷനുകളിലേക്ക് മാറ്റുമെന്നാണ് സൂചന. ഇവര്‍ക്ക് നേതാക്കള്‍ കാവലിരിക്കും.

വാഗ്നര്‍ ഗ്രൂപ്പിന്റെ ഓരോ നീക്കവും നിരീക്ഷിച്ച് യുക്രൈന്‍, കൊലയാളി സംഘത്തെ നയിക്കുന്നത് യുറ്റ്കിന്‍വാഗ്നര്‍ ഗ്രൂപ്പിന്റെ ഓരോ നീക്കവും നിരീക്ഷിച്ച് യുക്രൈന്‍, കൊലയാളി സംഘത്തെ നയിക്കുന്നത് യുറ്റ്കിന്‍

1

2017ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ് ബിജെപി ഗോവയില്‍ സര്‍ക്കാരുണ്ടാക്കിയത്. അഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് രണ്ട് എംഎല്‍എമാരായി ചുരുങ്ങിയിരുന്നു. ഇത് ഒഴിവാക്കാനാണ് പ്രാദേശിക പാര്‍ട്ടികളുടെ ശ്രമം. ഗോവയിലും ഉത്തരാഖണ്ഡിലും എഎപിക്ക് ഇത്തവണ കിംഗ് മേക്കറാവാന്‍ സാധിച്ചേക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഉത്തര ഗോവയിലുള്ള റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദില്ലിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ടത് അത്ര നല്ല സൂചനയായിട്ടല്ല കോണ്‍ഗ്രസ് കരുതുന്നത്. അമിത് ഷാ നേരിട്ട് തന്നെ ഗോവയില്‍ ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്.

വോട്ടെണ്ണല്‍ ദിനം വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തുടരും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വരെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. മമത സീനിയര്‍ നേതാക്കളെ കഴിഞ്ഞ ദിവസം ഗോവയിലേക്ക് അയച്ചിരുന്നു. പ്രശാന്ത് കിഷോറും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ചകളും തൃണമൂല്‍ ആരംഭിച്ചിട്ടുണ്ട്. എഎപിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനാവില്ല എന്ന് ചില സര്‍വേകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അവരെയും ഒപ്പം കൂട്ടാന്‍ നീക്കമുണ്ട്. എഎപിക്ക് രണ്ട് സീറ്റ് കിട്ടിയാല്‍ വരെ ഗോവ രാഷ്ട്രീയത്തിന്റെ ഗതി മാറ്റാന്‍ സാധിക്കും.

ബിജെപി വിരുദ്ധ കക്ഷികളെ എല്ലാം ഒന്നിപ്പിച്ച് ഗോവയില്‍ സഖ്യമുണ്ടാക്കാനുള്ള പ്ലാനിലാണ് കോണ്‍ഗ്രസ്. ചിദംബരം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ലോക്‌നിധി-സിഎസ്ഡിഎസ് എക്‌സിറ്റ് പോളും പുറത്തുവന്നിട്ടുണ്ട്. അതിലും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ ജയവും പഞ്ചാബില്‍ എഎപിയുടെ തേരോട്ടവുമാണ് പ്രവചിക്കുന്നത്. ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും കൂടി യുപിയില്‍ 43 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രവചനം. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 35 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് മൂന്ന് ശതമാനം വോട്ടിലൊതുങ്ങും. പഞ്ചാബില്‍ 40 ശതമാനം വോട്ടാണ് എഎപിക്ക് ലോക്‌നിധി പ്രവചിക്കുന്നത്.

Recommended Video

cmsvideo
കർഷക സമരത്തിലും കാര്യമില്ല ബിജെപിക്ക് ജയമെന്ന് ഇന്ത്യടുഡേ | Oneindia Malayalam

പഞ്ചാബില്‍ ഫലം വന്നാല്‍ മാറ്റം, സിദ്ദു പുറത്തേക്ക്, രാഹുല്‍ മനസ്സില്‍ കാണുന്നത് ഇങ്ങനെപഞ്ചാബില്‍ ഫലം വന്നാല്‍ മാറ്റം, സിദ്ദു പുറത്തേക്ക്, രാഹുല്‍ മനസ്സില്‍ കാണുന്നത് ഇങ്ങനെ

English summary
aap may move goa candidates to resort as horse trading threat looming over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X