എഎപി നിയമമന്ത്രി ജിതേന്ദ്ര സിംഗ് ടോമാർ അറസ്റ്റില്‍
ദില്ലി : ദില്ലി നിയമ മന്ത്രി ജിതേന്ദ്ര സിംഗ് ടോമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് വേളയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അറസ്റ്റിലായ മന്ത്രിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. മന്ത്രിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തേക്കും.തെരഞ്ഞെടുപ്പ് സമയത്ത് ജിതേന്ദര്‍ സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

അറസ്റ്റിനെതിരേ ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി സര്‍ക്കാരും രംഗത്തെത്തി. എഎപി സര്‍ക്കാരിനോടുള്ള പകപോക്കലിന്റെ ഭാഗമായാണ് ഡല്‍ഹി പോലീസിന്റെ നടപടിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആരോപിച്ചു
കേന്ദ്ര സര്‍ക്കാരും ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീവ് ജംഗുമാണ് അറസ്റ്റിനു പിന്നിലെന്നും എഎപി ആരോപിക്കുന്നു. ബീഹാറിലെ തിലക മാന്ജി ഭഗല്‍പൂര്‍ സര്‍വകലാശാല ഇദ്ദേഹത്തിന്റെ ഡിഗ്രി വ്യാജമാണ് എന്ന് ദില്ലി ഹൈക്കോടതിയില്‍ കഴിഞ്ഞ ആഴ്ച സത്യവാങ്ങ്മൂലം നല്‍കിയിരുന്നു .?












Click it and Unblock the Notifications