Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ ഭീഷണിപ്പെടുത്തി; ആപ്പ് എംഎല്‍എ അറസ്റ്റില്‍

ദില്ലി: സ്ത്രീയെ ഭീഷണിപ്പെടുത്തി എന്ന പേരില്‍ ആപ്പ് എംഎല്‍എ അമാനത്തുല്ല ഖാനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതിയുമായി ബന്ധപെട്ടുള്ള പ്രശ്‌നങ്ങള്‍ എംഎല്‍എയോട് പരാതിപ്പെടാന്‍ പോയ സമയത്താണ് ഈ അനുഭവമുണ്ടായതെന്ന് യുവതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു യുവതി ദില്ലിയിലെ ജാമിയ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

സ്ത്രീയുടെ പരാതി സ്വീകരിച്ചതായും എംഎല്‍എക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506, 509 വകുപ്പ് ചേര്‍ത്ത് കേസെടുത്തതായും പോലീസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പോലീസ് ആരോപിച്ചു. ദില്ലിയിലെ ഓഖ്മ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് അമാനത്തുല്ല ഖാന്‍.

സ്ത്രീയെ ഭീഷണിപ്പെടുത്തി

സ്ത്രീയെ ഭീഷണിപ്പെടുത്തി

പരാതി പറയാനെത്തിയ സ്ത്രീയെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് ആം ആദ്മി എംഎല്‍എ അമാനത്തുല്ല ഖാനെ പോലീസ് അറസ്റ്റ് ചെയതത്.

കെട്ടിച്ചമച്ചത്

കെട്ടിച്ചമച്ചത്

സ്ത്രീയെ ഭീഷണിപ്പെടുത്തി എന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

പിന്നില്‍ മോദി

പിന്നില്‍ മോദി

എംഎല്‍എയുടെ അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി ദില്ലി മുഖ്യമന്ത്രി രംഗത്തെത്തി. മോദിജി ഒരു ആപ്പ് എംഎല്‍എയെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്

സ്റ്റിങ് ഓപ്പറേഷന്‍

സ്റ്റിങ് ഓപ്പറേഷന്‍

എംഎല്‍എക്കെതിരായ ആരോപണങ്ങള്‍ക്കെതിരെ വീഡിയോ സഹിതം ആം ആദ്മി പാര്‍ട്ടി ശനിയാഴ്ച രംഗത്തെത്തിയിരുന്നു. പോലീസിന്റെയും ബിജെപിയുടെയും നിര്‍ദേശപ്രകാരമാണ് യുവതി എംഎല്‍എക്കെതിരെ പരാതി നല്‍കിയതെന്ന് സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+