Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹീന്‍ ബാഗില്‍ കൈയ്യേറ്റ നിര്‍മാണങ്ങളില്ല; ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് എഎപി എംഎല്‍എ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെത്തിയത് രാഷ്ട്രീയ നീക്കമാണെന്ന് എഎപി എംഎല്‍എ അമാനുല്ല ഖാന്‍. ബിജെപി നിയന്ത്രിക്കുന്ന സൗത്ത് ഡല്‍ഹി കോര്‍പറേഷന് പ്രദേശത്തെ ഐക്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ഇവിടെ അനധികൃത നിര്‍മാണങ്ങളുണ്ടായിരുന്നു. എന്റെ അഭ്യര്‍ഥന പരിഗണിച്ച് പ്രദേശവാസികള്‍ തന്നെ അവ പൊളിച്ചുനീക്കി. പോലീസ് സാന്നിധ്യത്തിലാണ് പൊളിച്ചുനീക്കിയത്. ഇന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസ് സുരക്ഷയില്‍ ബുള്‍ഡോസറുമായി എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ഷഹീന്‍ബാഗില്‍ ഇപ്പോള്‍ ഇല്ലെന്നും എംഎല്‍എ എന്‍ഡിടിവിയോട് പറഞ്ഞു.

പള്ളിക്ക് പുറത്ത് കൈ കഴുകുന്ന സ്ഥലവും മൂത്രപ്പുരയുമുണ്ടായിരുന്നു. ഇത് പുറംപോക്കിലാണ് നിര്‍മിച്ചിരുന്നത്. ഇവ അടുത്തിടെ പൊളിച്ചുനീക്കി. ഇപ്പോള്‍ എല്ലാ നിര്‍മാണങ്ങളും നിയമപരമാണ്. പിന്നെ എന്തിനാണ് ഉദ്യോഗസ്ഥര്‍ ഷഹീന്‍ബാഗിലെത്തിയത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ബിജെപി ചെയ്യുന്നത്. എന്റെ നിയമസഭാ മണ്ഡലമാണിത്. ഇവിടെ അനധികൃത നിര്‍മാണമുണ്ടെങ്കില്‍ എന്നോട് പറയൂ. ഞാന്‍ നീക്കാമെന്നും അമാനുല്ലാ ഖാന്‍ പറഞ്ഞു.

r

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടന്ന സ്ഥലമാണ് ഷഹീന്‍ബാഗ്. ന്യൂനപക്ഷ സമുദായംഗങ്ങളാണ് ഇവിടെ കൂടുതല്‍. ഇന്ന് രാവിലെയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണത്തില്‍ ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. പ്രദേശവാസികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുള്‍ഡോസറുകള്‍ക്ക് മുമ്പില്‍ കിടന്നു പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിനും കോര്‍പറേഷനുമെതിരെ മുദ്രാവാക്യം വിളി ശക്തമായി. ഇതിനിടെ സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ വിഷയം ഉന്നയിച്ചു. ഉച്ചയ്ക്ക് ശേഷം കോടതി ഇക്കാര്യം പരിഗണിക്കും. ഉേേദ്യാസ്ഥര്‍ക്ക് എന്തിനാണ് തിടക്കുമെന്ന് കോടതി വാക്കാല്‍ ചോദിച്ചു.

അടുത്തിടെ ജഹാംഗീര്‍പുരിയിലും സമാനമായ രീതിയില്‍ പൊളിക്കല്‍ നടന്നിരുന്നു. അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് പൊളിക്കാനെത്തിയതെന്ന് ജഹാംഗീര്‍പുരിയിലെയും ഷഹീന്‍ബാഗിലെയും താമസക്കാര്‍ പറയുന്നു. കോടതി ഉത്തരവ് വന്നിട്ടും ജഹാംഗീര്‍പുരിയില്‍ പൊളിച്ചുനീക്കല്‍ തുടര്‍ന്നത് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇവിടെ ഹിന്ദു സമുദായത്തില്‍പ്പെട്ട മൂന്ന് പേരുടെ കടകളും പൊളിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം നിലനില്‍ക്കവെയാണ് ഷഹീന്‍ബാഹില്‍ ഇന്ന് പൊളിക്കാന്‍ എത്തിയത്. ജനങ്ങളും ഉദ്യോഗസ്ഥരും പിന്നോട്ടില്ല എന്ന സാഹചര്യത്തിലാണിവിടെ. കോടതി ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+