വനിതാ നേതാവിന്റെ ആത്മഹത്യ; ആം ആദ്മി എംഎല്‍എയെ അറസ്റ്റ് ചെയ്തു
ദില്ലി: ആം ആദ്മി വനിതാ നേതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു ആം ആദ്മി എംഎല്‍എയെക്കൂടി അറസ്റ്റ് ചെയ്തു. വനിതാ നേതാവ് സോണി മിശ്രയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നരേല എംഎല്‍എ ഷാരദ് ചൗഹാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ പിടിയിലായിട്ടുണ്ട്.
സോമിമിശ്രയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഷാരദ് ചൗഹാനെ പിടികൂടിയത്. ആപ് നേതാവായിരുന്ന രമേശ് ഭരദ്വാജ് പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു ജൂലയ് 19ന് സോണി മിശ്ര വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ജൂണ്‍മാസമാണ് സംഭവം നടന്നത്. അന്ന് സോണി നല്‍കിയ പരാതിയില്‍ രമേശ് ഭരദ്വാജിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ രമേശ് സോണി മിശ്രയെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സോണിയയെ വിഷാദരോഗിയായി കാണപ്പെട്ടിരുന്നുവെന്നും രമേശ് ഭരദ്വാജാണ് ഇതിന് കാരണക്കാരനെന്നും സോണിയയുടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ആപ് നേതാവിനെ ജാമ്യത്തിലിറക്കിയതും സംരക്ഷിച്ചിരുന്നതും ഷാരദ് ചൗഹാന്‍ എംഎല്‍എ ആയിരുന്നു. പ്രതിയെ സംരക്ഷിച്ച കുറ്റത്തിനാണ് ദില്ലി പോലീസ് ഷൗരദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More:വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്ന് വീണു? വിശാഖപട്ടണത്തിന് സമീപം വിമാനം കണ്ടെന്ന് ആദിവാസികള്‍...












Click it and Unblock the Notifications