കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയുടെ വനിത എംഎല്‍എ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ജിതേന്ദര്‍ സിംഗ് തോമറിന് പിന്നാലെ മറ്റൊരു എഎപി എംഎല്‍എയും വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍. ഇത്തവണ എഎപിയുടെ വനിത എംഎല്‍എ ഭാവന ഗൗര്‍ ആണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.പാലം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭാവന.

നാമനിര്‍ദേശ പട്ടികയില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാണ് ആരോപണം. സമരേന്ദ്ര നാഥ് വര്‍മ എന്നയാളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി കോടതിയെ സമീപിച്ചത്.

-bhawnagaur.jpg -Properties

2013ലെ നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത 12ാം തരം എന്ന് രേഖപ്പെടുത്തിയപ്പോള്‍ 2015ലെ തെരഞ്ഞെടുപ്പില്‍ ബിഎ, ബിഎഡ് എന്ന് രേഖപ്പെടുത്തി എന്നാണ് ആരോപണം. ഭാവന 14 മാസം കൊണ്ട് എങ്ങനെ ബിഎയും ബിഎഡും കരസ്ഥമാക്കി എന്നാണ് ഹര്‍ജിക്കാരന്റെ ചോദ്യം.

ജനപ്രാതിനിധ്യ നിയമത്തിന്റെ 125 എ വകുപ്പ് പ്രകാരം ഭാവനക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരേന്ദ്ര നാഥ് എന്ന വ്യക്തിയാണ് ഹരജി സമര്‍പ്പിച്ചത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഹര്‍ജി ജൂലൈ 25ന് പരിഗണിക്കുമെന്ന് അറിയിച്ചു.

English summary
AAP legislator Bhavna Gaur has come under scanner over her educational qualifications with a Delhi court taking cognizance of a complaint seeking criminal prosecution of the MLA for allegedly furnishing false details in the affidavits for Assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X