കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിൽ ചേർന്നതിന് അയോഗ്യനാക്കാൻ നീക്കം; സുപ്രീം കോടതിയെ സമീപിച്ച് വിമത ആം ആദ്മി എംഎൽഎ

Google Oneindia Malayalam News

ദില്ലി: ബിജെപിയിൽ ചേർന്നതിന് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയ നടപടിയെ ചോദ്യം ചെയ്ത് ആംആദ്മി എംഎൽഎ ആയിരുന്ന ദേവിന്ദർ സെറാവത്ത്. ദില്ലി നിയമസഭാ സെക്രട്ടേറിയേറ്റാണ് ദേവിന്ദർ സെറാവത്തിനെ അയോഗ്യനാക്കി ഉത്തരവിട്ടുകൊണ്ട് നോട്ടീസ് അയച്ചത്.

മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്

ജസ്റ്റിസ് സജ്ഞീവ് ഖന്ന, ബിആർ ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ദേവിന്ദറിന്റെ ഹർജി പരിഗണിച്ചത്. വിഷയം പരിഗണിക്കുന്നതിനിടെ ദേവിന്ദറിന്റെ അഭിഭാഷകനായ സോളി സൊറാബ്ജിയോട് ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വ്യാഴാഴ്ച ഹർജി കോടതി മുമ്പാകെ പരാമർശിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

aap

ദേവീന്ദറിന് പുറമെ മറ്റൊരു വിമത എംഎൽഎ ആയ അനിൽ വാജ്പേയിക്കും സെക്രട്ടേറിയേറ്റ് നോട്ടീസ് അയച്ചിരുന്നു. കൂറുമാറ്റ നിരോധന പ്രകാരം ഇരുവരെയും അയോഗ്യരാക്കണമെന്ന് ആം ആദ്മിയാണ് ആവശ്യപ്പെട്ടത്. ബിജെപിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ ദില്ലി നിയമസഭാ സ്പീക്കർ ഇരുവരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജ്വാസനിലൽ നിന്നുള്ള എംഎൽഎ ആണ് ദേവീന്ദർ. ഈസ്റ്റ് ദില്ലിയിലെ ഗാന്ധി നഗർ എംഎൽഎ ആണ് അനിൽ ബാജ്പേയി.

അനിൽ ബാജ്പേയി ബിജെപിയിൽ ചേർന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ദേവീന്ദർ സെറാവത്തും ബിജെപിയിൽ എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എംഎൽമാർ കൂട്ടത്തോടെ ബിജെപി പാളയത്തിൽ എത്തിയത് ആം ആദ്മിക്ക് കനത്ത തിരിച്ചടി ആയിരുന്നു. ആം ആദ്മി പാർട്ടി തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ദേവീന്ദർ ബിജെപിയിൽ ചേർന്നത്.

English summary
AAP MLA Devinder Sehrawat approached supreme court against the disqualification notice by dilli secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X